വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്ക് 7 ദിവസത്തിനകം ലൈ​​സ​​ൻ​​സ്
വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്ക്  7 ദിവസത്തിനകം ലൈ​​സ​​ൻ​​സ്
Tuesday, October 26, 2021 11:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൻ​​​പ​​​തു കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ലു​​​ള്ള വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ല്ലാ രേ​​​ഖ​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ഏ​​​ഴു​​ ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ലൈ​​​സ​​​ൻ​​​സ് ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ്. സം​​​സ്ഥാ​​​ന​​​ത്തെ കൂ​​​ടു​​​ത​​​ൽ വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം.

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​കു​​​ന്ന​​​ത്. അ​ത് ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്പോ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ എ​​​ല്ലാം ഹാ​​​ജ​​​രാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ വീ​​​ണ്ടും അ​​​വ​​​സ​​​രം ന​​​ല്കും. ലൈ​​​സ​​​ൻ​​​സ് ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ധാ​​​ന​​​വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ന്നു​​​ള്ള ഒ​​​രു ക്ര​​​മീ​​​ക​​​ര​​​ണ​​​മാ​​​ണ് ഒ​​​രു​​​ക്കു​​​ക.

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​യ്ക്കു ന​​​ൽ​കു​​​ന്ന ലൈ​​​സ​​​ൻ​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മൂ​​​ന്നു മാ​​​സം മൂ​​​ന്പ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഈ ​​​അ​​​പേ​​​ക്ഷ​​​യും ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ച് ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി ന​​​ല്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദ​​​മാ​​​ക്കാ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് പ്രാ​​​ബ​​​ല്യം ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സൂ​​​ക്ഷ്മ ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സു​​​ഗ​​​മ​​​മാ​​​ക്ക​​​ൽ (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ.

സൂ​​​ക്ഷ​​​്മ ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ഇ​​​ള​​​വു​​​ക​​​ളും ഒ​​​ഴി​​​വു​​​ക​​​ളും ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.