ഡിജിറ്റൽ വായ്പ: ശിപാർശകളുമായി ആർബിഐ
Thursday, November 18, 2021 11:33 PM IST
മുംബൈ: രാജ്യത്തെ ഡിജിറ്റൽ വായ്പാ രംഗത്തു നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് ആർബിഐയുടെ വർക്കിംഗ് ഗ്രൂപ്പ് തയാറാക്കിയ ശിപാർശകൾ പുറത്തുവിട്ടു.
നിയമവിരുദ്ധ ഡിജിറ്റൽ വായ്പാ വിതരണം തടയാൻ പുതിയ നിയമനിർമാണം നടത്തണമെന്നും വായ്പ ആപ്പുകളുടെ പരിശോധനയ്ക്കായി പ്രത്യേക നോഡൽ ഏജൻസി രൂപീകരിക്കണമെന്നും ശിപാർശയുണ്ട്. രാജ്യത്തെ 1100 ലെൻഡിംഗ് ആപ്പുകളിൽ 600 എണ്ണം നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.