കേരളത്തിനുവേണ്ടത് ഉത്തരവാദിത്വമുള്ള വ്യവസായങ്ങളും നിക്ഷേപകരും: മന്ത്രി പി. രാജീവ്
കേരളത്തിനുവേണ്ടത് ഉത്തരവാദിത്വമുള്ള വ്യവസായങ്ങളും നിക്ഷേപകരും:  മന്ത്രി പി. രാജീവ്
Thursday, November 18, 2021 11:33 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നുവേ​ണ്ട​ത് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള വ്യ​വ​സാ​യ​ങ്ങ​ളും നി​ക്ഷേ​പ​ക​രു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു.

കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, കെ​മി​ക്ക​ൽ ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് മ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ, കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജി​വ് ച​ന്ദ്ര ശേ​ഖ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മേ ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ്, ഫു​ഡ് പ്രോ​സ​സിം​ഗ്, ചെ​റു​കി​ട വാ​ണി​ജ്യ​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം (എം​എ​സ്എം​ഇ) എ​ന്നീ വ​കു​പ്പു​ക​ളി​ലെ മ​ന്ത്രി​മാ​രു​മാ​യും വ്യ​വ​സാ​യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കേ​ന്ദ്ര​ത്തി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളി​ലും കേ​ര​ളം പോ​ലെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള നി​ബ​ന്ധ​ന​ക​ൾ ആ​ണു​ള്ള​ത്.


പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ നി​ര​വ​ധി ഉ​ള്ള​തി​നാ​ൽ പ​ല പ​ദ്ധ​തി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ൽ വെ​ല്ലു​വി​ളി​ക​ളു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ലി​ലെ ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ എ​ക്യു​പ്മെ​ന്‍റ് പാ​ർ​ക്ക് സ്ഥാ​പി​ക്കും.

കേ​ര​ള​ത്തി​ന്‍റെ പൊ​തു മേ​ഘ​ലാ മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​യാ​യ കെഎ​സ്ഡി​പി​യു​വി​ന് കേ​ന്ദ്ര പൊ​തു മേ​ഘ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കെ​മി​ക്ക​ൽ ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് വ​കു​പ്പുമ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ​യോ​ട് ആ​വ​ശ്യ​പ്പെട്ടു. കേ​ര​ള​ത്തി​ൽ ലോ​ജി​സ്റ്റി​ക് പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​നു മു​ൻ​പാ​കെ സ​മ​ർ​പ്പി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.