ഹ്ര​സ്വ​കാ​ല മൂല​ധ​ന​നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
ഹ്ര​സ്വ​കാ​ല മൂല​ധ​ന​നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
Monday, November 22, 2021 12:53 AM IST
മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ൾ (ക്യാ​​പ്പി​​റ്റ​​ൽ അ​​സ​​റ്റ്) വി​​റ്റു​കി​​ട്ടു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ലാ​​ഭ​​ത്തി​​നാ​​ണ് മൂ​​ല​​ധ​​ന​​നേ​​ട്ടം എ​​ന്നു പ​​റ​​യു​​ന്ന​​ത്. മൂ​​ല​​ധ​​ന​​നേ​​ട്ട​​ത്തെ ര​​ണ്ടാ​​യി വേ​​ർ​​തി​​രി​​ക്കാം. 1. ഹ്ര​​സ്വ​​കാ​​ല മൂ​​ല​​ധ​​ന​​നേ​​ട്ടം 2. ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന​​നേ​​ട്ടം. മൂ​​ല​​ധ​​ന ആ​​സ്തി​​കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തു നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ സ്വ​​ത്തു​​ക്ക​​ളെ​​യാ​​ണ്. അ​​വ ബി​​സി​​ന​​സു​​മാ​​യോ പ്ര​ഫ​​ഷ​​നു​​മാ​​യോ ഉ​​ള്ള ബ​​ന്ധം ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​ന്നി​​ല്ല.

എ​​ന്നാ​​ൽ, താ​​ഴെ പ​​റ​​യു​​ന്ന സ്വ​​ത്തു​​ക്ക​​ളെ മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ളാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത​​ല്ല. 1. വ്യാ​​പാ​​ര​​സ്ഥ​​ല​​ത്തെ സ്റ്റോ​​ക്ക് ഇ​​ൻ-​​ട്രേ​​ഡ്, 2. വ്യ​​ക്തി​​പ​​ര​​മാ​​യ ഉ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ - വ​​സ്ത്ര​​ങ്ങ​​ൾ, ഫ​​ർ​​ണി​​ച്ച​​റു​​ക​​ൾ, പാ​​ത്ര​​ങ്ങ​​ൾ മു​​ത​​ലാ​​യ​​വ 3. ന​​ഗ​​ര​​പ​​രി​​ധി​​യി​​ല​​ല്ലാ​​ത്ത കൃ​​ഷി​​ഭൂ​​മി 4.6.5% ഗോ​​ൾ​​ഡ് ബോ​​ണ്ട് 1977, 7ശ​ത​മാ​നം ഗോ​​ൾ​​ഡ് ബോ​​ണ്ട് 1980. നാ​​ഷ​​ണ​​ൽ ഡി​​ഫ​​ൻ​​സ് ബോ​​ണ്ട് 1980, 5.സ്പെ​​ഷൽ ബെ​​യ​​റ​​ർ ബോ​​ണ്ട് 1991, 6) 1999ലെ ​​ഗോ​​ൾ​​ഡ് ഡെ​​പ്പോ​​സി​​റ്റ് ബോ​​ണ്ട്, 2015-ലെ ​​ഗോ​​ൾ​​ഡ് മോ​​ണി​​റ്റെ​​സേ​​ഷ​​ൻ സ്കീം ​​അ​​നു​​സ​​രി​​ച്ച് ഇ​​റ​​ക്കി​​യ ഡെപ്പോ​​സി​​റ്റ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് മു​​ത​​ലാ​​യ​​വ മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ളി​​ൽ പെ​​ടു​​ന്ന​​ത​​ല്ല.

വ്യ​​ക്തി​​പ​​ര​​മാ​​യ ഉ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള സാ​​ധ​​ന​​ങ്ങ​​ളി​​ൽ താ​​ഴെ​​പ്പ​​യു​​ന്ന​​വ ഉ​​ൾ​​പ്പെ​​ടു​​ത്താ​​വു​​ന്ന​​ത​​ല്ല. 1) ജ്വ​ല്ല​​റി, 2) പു​​രാ​​വ​​സ്തു​​ക്ക​​ൾ, 3) ഡ്രോ​​യിം​​ഗ്സ്, പെ​​യി​​ന്‍റിം​​ഗ്സ് മു​​ത​​ലാ​​യ​​വ 4) ആ​​ർ​​ട്ട് വ​​ർ​​ക്കു​​ക​​ൾ, 5) വ​​സ്ത്ര​​ത്തി​​ൽ ഡ​​യ​​മ​​ണ്ട് മു​​ത​​ലാ​​യ വി​​ല​​പി​​ടി​​പ്പു​​ള്ള ക​​ല്ലു​​ക​​ൾ പ​​തി​​പ്പി​​ച്ചാ​​ൽ അ​​വ മൂ​​ല​​ധ​​ന ആ​​സ്തി​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​താ​​ണ്. അ​​തു​​പോ​​ലെ​​ത​​ന്നെ ഫ​​ർ​​ണി​​ച്ച​​റു​​ക​​ളും മ​​റ്റും സ്വ​​ർ​​ണ​മോ വെ​​ള്ളി​​യോ ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ച്ചാ​​ലും വി​​ല​​പി​​ടി​​പ്പു​​ള്ള ക​​ല്ലു​​ക​​ൾ പ​​തി​​പ്പി​​ച്ചാ​​ലും പാ​​ത്ര​​ങ്ങ​​ളും മ​​റ്റും ഇ​​വ​​കൊ​​ണ്ട് നി​​ർ​​മി​​ച്ചാ​​ലും അ​​വ​​യെ മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ളാ​​യി ക​​ണ​​ക്കാ​​ക്കാ​​വു​​ന്ന​​താ​​ണ്.


കൃ​​ഷി​​ഭൂ​​മി​​യു​​ടെ ന​​ഗ​​ര​​പ​​രി​​ധി നി​​ശ്ച​​യി​​ക്കു​​ന്ന​​ത് പ്ര​​സ്തു​​ത​​സ്ഥ​​ലം സ്ഥി​​തി​​ചെ​​യ്യു​​ന്ന ലൊ​​ക്കേ​​ഷ​​നെ​​യും അ​​വി​​ടെ​​യു​​ള്ള ജ​​ന​​വാ​​സ​​ത്തെ​​യും അ​​നു​​സ​​രി​​ച്ചാ​​ണ്. 10,000-ൽ ​​താ​​ഴെ ജ​​ന​​വാ​​സ​​മു​​ള്ള മു​​നി​​സി​​പ്പ​​ൽ ഏ​​രി​​യ​​ക​​ളി​​ലെ കൃ​​ഷി​​ഭൂ​​മി​​ക​​ളും 10,000 ത്തി​​നും ഒ​രു ല​​ക്ഷ​​ത്തി​​നും ഇ​​ട​​യി​​ൽ ജ​​ന​​വാ​​സ​​മു​​ള്ള മു​​നി​​സി​​പ്പ​​ൽ പ​​രി​​ധി​​യു​​ടെ ര​ണ്ടു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വിലുള്ള സ്ഥ​​ല​​ങ്ങ​​ളും ​കൃ​​ഷി​​ഭൂ​​മി​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത​​ല്ല.

ഒ​രു ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലും 10 ല​​ക്ഷ​​ത്തി​​ൽ​താ​​ഴെ​​യും ജ​​ന​​വാ​​സ​​മു​​ള്ള മു​​നി​​സി​​പ്പ​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ൽ നി​​ന്നും ആ​റു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​ള്ള സ്ഥ​ല​ങ്ങ​ളെ​യും 10 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ൽ ജ​​ന​​വാ​​സ​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ൽ​നി​​ന്നും എ​ട്ടു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ളെ​യും കൃ​​ഷി​​ഭൂ​​മി​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത​​ല്ല.

ഒ​​രു മൂ​​ല​​ധ​​ന ആ​​സ്തി ബി​​സി​ന​സി​​ൽ ഉ​​പ​​യോ​​ഗി​​ച്ചാ​ലും അ​​വ​യെ മൂ​​ല​​ധ​​ന ആ​​സ്തി​​യാ​​യി​ത​​ന്നെ ക​​ണ​​ക്കാ​​ക്കാം. എ​​ന്നാ​​ൽ, തേ​​യ്മാ​​നച്ചെ​​ല​​വ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ആ​​സ്തി​​ക​​ൾ ഇ​​ങ്ങ​​നെ ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത​​ല്ല. ഒ​​രു റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ബി​​സി​​ന​​സു​​കാ​​ര​​ൻ കൈ​​വ​​ശം സു​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന സ്വ​​ത്തു​​ക്ക​​ളെ, അ​​വ വി​​ൽ​​ക്കാ​​നു​​ള്ള ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടു​കൂ​​ടി​​യാ​​ണ് വാ​​ങ്ങി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ അ​​വ​​യെ മൂ​​ല​​ധ​​ന ആ​​സ്തി​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത​​ല്ല.
(തുടരും)

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.