തുടക്കം ഗംഭീരം
തുടക്കം ഗംഭീരം
Monday, January 10, 2022 1:31 AM IST
പു​​തു​​വ​​ർ​​ഷ​​ത്തി​​ന്‍റെ ​ആ​​ദ്യ​​വാ​​രം​ നി​​ക്ഷേ​​പ​​ക​​ർ​​ക്കു മ​​ധു​​രം​​വി​​ള​​മ്പി​​ബോം​​ബെ​ സെ​​ൻ​​സെ​​ക്സും​ നി​​ഫ്റ്റി​​യും. സെ​​ൻ​​സെ​​ക്സ്1490 പോ​​യി​​ന്‍റും ​നി​​ഫ്റ്റി 459 പോ​​യി​​ന്‍റും നേ​​ട്ട​​ത്തി​​ലാ​​ണ്. സെ​​പ്റ്റം​​ബ​​റി​​നു ശേ​​ഷം​​ഇ​​ത്ര ​ശ​​ക്ത​​മാ​​യ​​പ്ര​​തി​​വാ​​ര ​മു​​ന്നേ​​റ്റം ​നി​​ക്ഷേ​​പ​​ക​​ർ ദ​​ർ​​ശി​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്. ബാ​​ങ്ക് നി​​ഫ്റ്റി ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ 6.30 ശ​​ത​​മാ​​നം​ ഉ​​യ​​ർ​​ന്നു.

രൂ​​പ​​യു​​ടെ​ മൂ​​ല്യം​ വീ​​ണ്ടും​ ചാ​​ഞ്ചാ​​ടാ​​നു​​ള്ള​ സാ​​ധ്യ​​ത​​യ്ക്കി​ട​​യി​​ൽ ഒ​​പ്പെ​​ക്ക് അ​​ടു​​ത്ത ​യോ​​ഗ​​ത്തി​​നു​​ള്ള​ ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​ണ്. എ​​ണ്ണ​ ഉ​​ത്​​പാ​​ദ​​നം ​ഉ​​യ​​ർ​​ത്തി​​യാ​​ൽ സ്ഥി​​തി​​ഗ​​തി​​ക​​ളി​​ൽ അ​​യ​​വ് പ്ര​​തീ​​ക്ഷി​​ക്കാം. അ​​ല്ലാ​​ത്ത​ പ​​ക്ഷം​ രൂ​​പ​​യു​​ടെ​ മൂ​​ല്യം 76 ലേ​​ക്കും​ ആ​​ഗോ​​ള​​എ​​ണ്ണ​​വി​​ല 90 ഡോ​​ള​​റി​​ലേ​​ക്കും​ സ​​ഞ്ച​​രി​​ക്കും.​​രൂ​​പ​​യു​​ടെ ​മൂ​​ല്യം 74.40ൽ​നി​​ന്നു 74.71 ലേ​​ക്കു ദു​​ർ​​ബ​​ല​​മാ​​യ​​ശേ​​ഷം​ വാ​​രാ​​ന്ത്യം 74.46 ലാ​​ണ്.

നി​​ഫ്റ്റി​ ക​​ഴി​​ഞ്ഞ​​വാ​​രം 2.64 ശ​​ത​​മാ​​നം ​ഉ​​യ​​ർ​​ന്നു. 17,354ൽ​നി​​ന്നു 17,692 ലെ ​​പ്ര​​തി​​രോ​​ധം​ ത​​ക​​ർ​​ത്ത്17,944വ​​രെ ​ക​​യ​​റി​​യ​​ശേ​​ഷം 17,812ൽ ​​ക്ലോ​​സിം​ഗ് ന​​ട​​ന്നു. സ​​മീ​​പ​​കാ​​ല​​ആ​​ഴ്ച​ക​​ളി​​ലെ​ കു​​തി​​ച്ചു​​ചാ​​ട്ടം​ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ വി​​പ​​ണി​ ഒ​​രു​​ക​​ൺ​​സോ​​ളി​​ഡേ​​ഷ​​ന് ഈ ​വാ​​രം ​നീ​​ക്കം ​ന​​ട​​ത്താം. കൂ​​ടു​​ത​​ൽ മു​​ന്നേ​​റ്റ​​ത്തി​​നു ക​​രു​​ത്തു​പ​​ക​​രാ​​ൻ ഇ​​ത് അ​​വ​​സ​​ര​മൊ​രു​​ക്കും. നി​​ഫ്റ്റി​​ക്ക് ഈ ​വാ​​രം 18,016 ലെ​ ​ആ​​ദ്യ​​പ്ര​​തി​​രോ​​ധം​ മ​​റി​​ക​​ട​​ന്നാ​​ൽ 18,220 ലേ​​ക്കു സ​​ഞ്ച​​രി​​ക്കാം. ഈ ​​റേ​​ഞ്ചി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​നു​​ള്ള​ നീ​​ക്ക​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ക്കാം. വി​​ൽ​​പ്പ​​ന ​സ​​മ്മ​​ർ​​ദ​മു​​ണ്ടാ​​യാ​​ൽ 17,535 ൽ ​​ആ​​ദ്യ​​താ​​ങ്ങു​​ണ്ട്.


സാ​​ങ്കേ​​തി​​ക​​മാ​​യി ​ഡെ​​യ്‌​ലി ​ചാ​​ർ​​ട്ടി​​ൽ പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ,സൂ​​പ്പ​​ർ ട്രെ​​ന്‍റ് എ​​ന്നി​​വ​ ബു​​ള്ളി​​ഷാ​​ണ്. എം​എ​സി​​ഡി​​യും ​പ​​ച്ച​ക്കൊ​ടി​​ഉ​​യ​​ർ​​ത്തി​​യ​​തു പ്ര​​തീ​​ക്ഷ ​പ​​ക​​രും. ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക്, സ്ലോ​ ​സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക്, സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക് ആ​​ർ​എ​​സ്ഐ തു​​ട​​ങ്ങി​​യ​​വ ​ഓ​​വ​​ർ ബോ​​ട്ടാ​​യി ​നീ​​ങ്ങു​​ന്ന​​തു തി​​രു​​ത്ത​​ൽ സാ​​ധ്യ​​ത​​ക​​ൾ​​ക്കു ശ​​ക്തി​​പ​​ക​​രാം.

ബോം​​ബെ​ സെ​​ൻ​​സെ​​ക്സ് 58,253 പോ​​യി​​ന്‍റി​ൽ​നി​​ന്നു 60,290 വ​​രെ​ ഉ​​യ​​ർ​​ന്നു. വാ​​രാ​​ന്ത്യ​​ത്തി​​ലെ ​ലാ​​ഭ​​മെ​​ടു​​പ്പി​​ൽ അ​​ൽ​​പ്പം​ ത​​ള​​ർ​​ന്നു 59,744 പോ​​യി​ന്‍റി​ലാ​​ണ്. ഈ​​വാ​​രം 60,442 ലെ​ ​ആ​​ദ്യ ​പ്ര​​തി​​രോ​​ധം​ ത​​ക​​ർ​​ക്കാ​​നാ​​യാ​​ൽ മാ​​സ​​മ​​ധ്യം 61,140 ലേ​​ക്കു ചു​​വ​​ടു​​വ​യ്​​ക്കാം. വി​​പ​​ണി​​യു​​ടെ​​താ​​ങ്ങ് 58,890 റേ​​ഞ്ചി​​ലാ​​ണ്.

ഓഹരി അവലോകനം/ സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.