കോ​ക്‌ടെയ്​ൽ ചി​കി​ത്സ​യ്ക്കും ഇൻഷ്വറൻസ് പരിരക്ഷ നല്കണം: ഐ​ആ​ർ​ഡി​എ​ഐ
കോ​ക്‌ടെയ്​ൽ ചി​കി​ത്സ​യ്ക്കും ഇൻഷ്വറൻസ് പരിരക്ഷ നല്കണം: ഐ​ആ​ർ​ഡി​എ​ഐ
Wednesday, January 12, 2022 1:24 AM IST
മും​​​ബൈ: കോ​​​​വി​​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ആ​​​​ന്‍റി​​​​ബോ​​​​ഡി കോ​​​​ക് ടെ​​​​യ്ൽ തെ​​​​റാ​​​​പ്പി​ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​ഷ്വ​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ക്ലെ​​​​യിം നി​​​​ര​​​​സി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​പ്മെ​​​​ന്‍റ് അ​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​ഐ​​​​ആ​​​​ർ​​​​ഡി​​​​എ​​​​ഐ).

പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള (എ​​​​ക്സ്പെ​​​​രി​​​​മെ​​​​ന്‍റ​​​​ൽ) ചി​​​​കി​​​​ത്സ​​​​ക​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ബാ​​​​ധ​​​​ക​​​​മ​​​​ല്ലെ​​​​ന്ന വ്യ​​​​വ​​​​സ്ഥ കാ​​​​ട്ടി ഇ​​​​ൻ​​​​ഷ്വ​​​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ കോ​​​​ക്‌​​​ടെ​​​​യ്​​​​ൽ ചി​​​​കി​​​​ത്സ​​​​യ്ക്ക് പ​​​​ണം ന​​​​ൽ​​​​കാ​​​​ൻ വിസമ്മതിക്കു​​​​ന്ന​​​​ത് വ്യാ​​​​പ​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഐ​​​​ആ​​​​ർ​​​​ഡി​​​​എ​​​​ഐ​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ. ക​​​ന്പ​​​നി​​​ക​​​ൾ ആ​​​ന്‍റി​​​ബോ​​​ഡി കോ​​​ക്‌​​​ടെ​​യ്​​​ൽ ചി​​​കി​​​ത്സ​​​യു​​​ടെ ചെ​​​ല​​​വു മാ​​​ത്രം ന​​​ല്കാ​​​തെ ബാ​​​ക്കി ചി​​​കി​​​ത്സത്തുക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തും ആ​​​ക്ഷേ​​​പ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.


അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ആ​​​​ന്‍റി​​​​ബോ​​​​ഡി കോ​​​​ക്‌​​ടെ​​​​യ്ൽ തെ​​​​റാ​​​​പ്പി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു സെ​​​​ൻ​​​​ട്ര​​​​ൽ ഡ്ര​​​​ഗ്സ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ക​​​​ണ്‍​ട്രോ​​​​ൾ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​യി​​​​ൽ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് പോ​​​ളി​​​സി ക്ലെ​​​യി​​​മു​​​ക​​​ൾ​ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഐ​​ആ​​​​ർ​​​​ഡി​​​​എ​​​​ഐ ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക​​​യ​​​ച്ച സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ‍യു​​​ന്നു. ആ​​​ന്‍റി​​​ബോ​​​ഡി കോ​​​ക്‌​​​ടെ​​​യി​​​ൽ ചി​​​കി​​​ത്സ​​​യു​​​ടെ ചെ​​​ല​​​വ് നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള ക്ലെ​​​​യി​​​​മു​​​​ക​​​​ൾ പു​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ലു​​​ണ്ട്. ആ​​​​ന്‍റി​​​​ബോ​​​​ഡി കോ​​​​ക്‌ടെയിൽ തെ​​​​റാ​​​​പ്പി​​​​ക്കു വലിയ ചെ​​​​ല​​​​വുള്ളതി​​​​നാ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ക കി​​​​ട്ടാ​​​​തെ വ​​​​ന്ന​​​​വ​​​​രി​​​​ൽ പ​​​​ല​​​​രും വ​​​​ലി​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.