ലോ​ക​ത്തി​ലെ വ​ലി​യ ഡെ​റി​വേ​റ്റീ​വ് എ​ക്സ്ചേ​ഞ്ചാ​യി മൂ​ന്നാം വ​ര്‍​ഷ​വും എ​ന്‍​എ​സ്ഇ
ലോ​ക​ത്തി​ലെ വ​ലി​യ ഡെ​റി​വേ​റ്റീ​വ്  എ​ക്സ്ചേ​ഞ്ചാ​യി മൂ​ന്നാം വ​ര്‍​ഷ​വും എ​ന്‍​എ​സ്ഇ
Friday, January 21, 2022 12:40 AM IST
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ച് (എ​​​ൻ​​​എ​​​സ്ഇ) ഓ​​​ഫ് ഇ​​​ന്ത്യ 2021ല്‍ ​​​ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡെ​​​റി​​​വേ​​​റ്റീ​​​വ് എ​​​ക്സ്ചേ​​​ഞ്ചാ​​​യി ഉ​​​യ​​​ര്‍​ന്നു.

ഡെ​​​റി​​​വേ​​​റ്റീ​​​വ് വ്യാ​​​പാ​​​ര സ​​​മി​​​തി​​​യാ​​​യ ഫ്യൂ​​​ച്ചേ​​​ഴ്സ് ഇ​​​ന്‍​ഡ​​​സ്ട്രി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ന​​​ട​​​ന്നി​​​ട്ടു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണി​​​ത്. കാ​​​ഷ് ഇ​​​ക്വി​​​റ്റി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ എ​​​ന്‍​എ​​​സ്ഇ​​​യ്ക്ക് ലോ​​​ക​​​ത്തു​​​ത​​​ന്നെ നാ​​​ലാം റാ​​​ങ്കും ഉ​​​ണ്ട്.


ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ എ​​​ന്‍​എ​​​സ്ഇ മു​​​ന്‍​നി​​​ര​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ന്നു​​​വ​​​രു​​​ക​​​യും തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം വ​​​ര്‍​ഷ​​​വും ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡെ​​​റി​​​വേ​​​റ്റീ​​​വ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് എ​​​ന്ന ബ​​​ഹു​​​മ​​​തി​​​യും, കാ​​ഷ് ഇ​​​ക്വി​​​റ്റി​​​ക​​​ളി​​​ല്‍ നാ​​​ലാ​​​മ​​​ത്തെ വ​​​ലി​​​യ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് എ​​​ന്ന ബ​​​ഹു​​​മ​​​തി​​​യും നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത് രാ​​​ജ്യ​​​ത്തി​​​നു അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നു എ​​​ന്‍​എ​​​സ്ഇ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി​​​ക്രം ലി​​​മാ​​​യെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.