‘ടേക്ക് ടെന്‍’ മത്സരവുമായി നെറ്റ്ഫ്ളിക്സ് ഇന്ത്യ
Tuesday, January 25, 2022 2:07 AM IST
കൊച്ചി: ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ ഷോര്‍ട്ട്ഫിലിം ശില്‍പ്പശാലയും മത്സരവും "ടേക്ക് ടെന്‍’ നടത്തും.
ഇതിന്റെ ഭാഗമായി പത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാനും 10,000 ഡോളര്‍ ഗ്രാന്റ് ഉപയോഗിച്ച് സമ്പൂര്‍ണ ധനസഹായത്തോടെ ഒരു ഹ്രസ്വചിത്രം നിര്‍മിക്കാനും അവസരമൊരുക്കും. 18 വയസിന് മുകളിലുള്ള ആര്‍ക്കും ടേക്ക് ടെന്നിലേക്ക് അപേക്ഷിക്കാം. www.taketen.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി ഏഴിന് രജിസ്ട്രേഷന് ആരംഭിക്കും.