കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ടി​ന് ഇ​ന്നു തു​ട​ക്കം
കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ടി​ന്  ഇ​ന്നു തു​ട​ക്കം
Thursday, May 5, 2022 2:03 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടൂ​​​റി​​​സം മേ​​​ള​​​യാ​​​യ കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ടി​​​ന്‍റെ 11ാം ല​​​ക്ക​​​ത്തി​​​ന് ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ല്‍ തി​​​രി​​​തെ​​​ളി​​​യും.

കൊ​​​ച്ചി ഗ്രാ​​​ൻ​​ഡ് ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി എം.​​എ. യൂ​​​സ​​​ഫ​​​ലി വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.
ഐ​​​പി​​​എ​​​ല്‍ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ചു​​​ണ്ട​​​ന്‍വ​​​ള്ള​​​ങ്ങ​​​ളു​​​ടെ മ​​​ത്സ​​​ര​​​മാ​​​യ ചാ​​​മ്പ്യ​​​ന്‍​സ് ബോ​​​ട്ട് ലീ​​​ഗി​​​ന്‍റെ ര​​​ണ്ടാം ല​​​ക്കം വി​​​ളം​​​ബ​​​ര പ്ര​​​ദ​​​ര്‍​ശ​​​ന​​​വും ന​​​ട​​​ക്കും.

വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ന്‍​ഡി​​​ലെ സാ​​​ഗ​​​ര, സാ​​​മു​​​ദ്രി​​​ക ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് ആ​​​റ്, ഏ​​​ഴ്, എ​​​ട്ട് തി​​​യ​​​തി​​​ക​​​ളി​​​ല്‍ വാ​​​ണി​​​ജ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളും സെ​​​ല്ല​​​ര്‍​മാ​​​രു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 55,000 വാ​​​ണി​​​ജ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​ൾ ന​​​ട​​​ക്കു​​മെ​​ന്ന് കെ​​​ടി​​​എം സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു അ​​​റി​​​യി​​​ച്ചു.


1000ല്‍​പ​​​രം ആ​​​ഭ്യ​​​ന്ത​​​ര ബ​​​യ​​​ര്‍​മാ​​​രും 240 ലേ​​​റെ വി​​​ദേ​​​ശ ബ​​​യ​​​ര്‍​മാ​​​രും പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഒ​​​ന്ന​​​ര​​​ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ല്‍ 325 സ്റ്റാ​​​ളു​​​ക​​​ളാ​​​ണ് കെ​​​ടി​​​എ​​​മ്മി​​​നാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.
കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ നേ​​​തൃ​​​നി​​​ര​​​യി​​​ലു​​​ള്ള പ്ര​​​മു​​​ഖ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന നാ​​​ലു​ സെ​​​മി​​​നാ​​​റു​​​ക​​​ളും ന​​​ട​​​ക്കും.

പ്രാ​​​ദേ​​​ശി​​​ക സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്ക് പ്രാ​​​ധാ​​​ന്യം ന​​​ല്‍​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ട്ടി​​​ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​മു​​​ത​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു മാ​​​ര്‍​ട്ടി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.