ADVERTISEMENT
ADVERTISEMENT
9
Wednesday
July 2025
2:25 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Business News
Click here for detailed news of all items
Business News
ഷീറ്റുക്ഷാമം തുടരുന്നു
വിപണി വിശേഷം / കെ.ബി. ഉദയഭാനു
Monday, May 9, 2022 1:00 AM IST
X
കാലാവസ്ഥാ മാറ്റത്തെ കാർഷിക മേഖല ആകാംക്ഷയോടെ വീക്ഷിക്കുന്നു. ന്യൂനമർദത്തെ തുടർന്നുള്ള മഴ കനത്താൽ കൃഷിയെ ബാധിക്കുമോയെന്ന ഭീതിയിൽ ഒരു വിഭാഗം ഉത്പാദകർ. റബർ ഉത്പാദന രംഗത്ത് ഉണർവ് കണ്ടെങ്കിലും വിപണികളിലെ ഷീറ്റുക്ഷാമം വിട്ടുമാറിയില്ല. കുരുമുളകു വിലയിൽ ചാഞ്ചാട്ടം. ആഭ്യന്തര ആവശ്യക്കാരുടെ അഭാവംമൂലം ഇടത്തരം ചുക്കുവില താഴ്ന്നു. നാളികേരോത്പന്ന വിപണിയിലെ മാന്ദ്യം വിട്ടുമാറിയില്ല.
റബർ
കാലാവസ്ഥാ മാറ്റം കണ്ട് ഒരു വിഭാഗം കർഷകർ റബർ വെട്ടിന് ഉത്സാഹം കാണിച്ചിട്ടും മുഖ്യ വിപണികളിലെ ഷീറ്റുക്ഷാമം വിട്ടുമാറിയില്ല. കാർഷിക മേഖലകളിൽ പുതിയ ഷീറ്റു സംസ്കരണം പുരോഗമിക്കുന്നതിനിടയിലും സ്റ്റോക്കിസ്റ്റുകളുടെ സാന്നിധ്യം വിപണിയിൽ കുറഞ്ഞതു റബറിന്റെ കരുതൽ ശേഖരം വ്യവസായികൾ കണക്കുകൂട്ടിയതിലും കുറയുമെന്ന സൂചനയാണ് നൽകുന്നത്.
നാലാം ഗ്രേഡ് റബർവില കിലോയ്ക്ക് 173‐74 റേഞ്ചിലേക്കു കയറിയിട്ടും കൊച്ചിയിലും കോട്ടയത്തും വരവു കുറവായിരുന്നു. നിരക്ക് വീണ്ടും ഉയർത്തുന്നതിൽ അർഥമില്ലെന്ന നിലപാടുള്ളവരും വില കുറച്ച് വീണ്ടും ഭീതിജനിപ്പിച്ചാൽ പുതിയ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങുമെന്നു കണക്കുകൂട്ടുന്നവരും രംഗത്തുണ്ട്. ആർഎസ്എസ് നാലാം ഗ്രേഡ് റബർ വാരാന്ത്യം 172 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബർ കിലോയ്ക്കു മൂന്ന് രൂപ ഉയർന്ന് 165‐170 രൂപയായി. ഒട്ടുപാൽ 122 ലും ലാറ്റക്സിന് 107 രൂപയിലും വ്യാപാരം നടന്നു. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് കിലോ 167 രൂപയിലാണ് നീങ്ങുന്നത്.
ഏഷ്യയിൽ റബർ ഉത്പാദനം അടുത്ത മാസം മുതൽ ഉയർന്നു തുടങ്ങും. പ്രമുഖ അവധി-വ്യാപാര കേന്ദ്രങ്ങളിൽ നിരക്കു നേരിയ റേഞ്ചിലാണ് നീങ്ങുന്നത്. ജപ്പാൻ, ചൈനീസ് വിപണികൾ പലതും പിന്നിട്ടവാരം പല ദിവസങ്ങളിലും മുടക്കമായിരുന്നതും വിലയിൽ സ്വാധീനം ചെലുത്തി.
കുരുമുളക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു കുരുമുളകിന് ആവശ്യക്കാർ കുറഞ്ഞത് ഇടപാടുകളുടെ വ്യാപ്തിയെ ബാധിച്ചു. വൈദ്യുതി പ്രതിസന്ധി മൂലം കറിമസാല, മറ്റ് പൗഡർ യൂണിറ്റുകളുടെ പ്രവർത്തനത്തിന് നേരിട്ട തടസം മുൻനിർത്തി അവർ ചരക്ക് സംഭരണത്തിൽ കുറവ് വരുത്തി. ഇതിനിടയിൽ പകൽ താപനില 46 ഡിഗ്രിയിലേയ്ക്ക് വാരമധ്യത്തിൽ ഉയർന്നതു വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വെട്ടികുറക്കാൻ ഇടയാക്കി.
സുഗന്ധവ്യഞ്ജനങ്ങൾക്കു ഡിമാൻഡ് അൽപ്പം മങ്ങിയതു വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഇക്കാരണത്താൽ വില ഇടിയേണ്ട അവസ്ഥ നിലവിലില്ല. മേയ് മാസം എല്ലാ വർഷവും ഉത്തരേന്ത്യ കനത്ത ചൂടിന്റെ പിടിയിൽ അകപ്പടാറുണ്ട്. ഇക്കുറി ചൂടിന് കാഠിന്യം ഉയർന്നു നിൽക്കുകയാണ്. ഇതിനിടയിൽ കൽക്കരി ക്ഷാമം മൂലം വൈദ്യൂതി ഉത്പാദനത്തിലുണ്ടായ കുറവ് വ്യവസായിക ഉത്പാദനത്തിൽ തളർച്ച സൃഷ്ടിക്കാം. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 51,300 രൂപയിലും ഗാർബിൾഡ് 53,300 രൂപയിലുമാണ് വാരാവസാനം.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കയറ്റുമതിക്കാർ ടണ്ണിന് 7253 ഡോളർവരെ ഉയർത്തിയെങ്കിലും പുതിയ വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. വിയറ്റ്നാം ടണ്ണിന് 4040‐4240 ഡോളറിനും ഇന്തോനേഷ്യ 4105 ഡോളറിനും ബ്രസീൽ 3900 ഡോളറിനും മലേഷ്യ 5900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഏലം
ഓഫ് സീസണിലും മുഖ്യലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ഉയർന്ന അളവിൽ തുടരുന്നതിൽ അസ്വാഭാവികതയുള്ളതായി ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ആക്ഷേപം വിലയിരുത്താൻ ബന്ധപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ല. സീസൺ അവസാനിച്ച വേളയിൽതന്നെ കാർഷിക മേഖല ഈ സംശയം ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ ചിത്രം ഇനിയും പുറത്തുവന്നില്ല.
ഓഫ് സീസണായിട്ടും ഏപ്രിൽ മൂന്നാം വാരത്തിനു ശേഷം 900 രൂപയ്ക്ക് മുകളിലേയ്ക്ക് ഒരിക്കൽപോലും പ്രവേശിക്കാൻ ശരാശരി ഇനങ്ങൾക്കായില്ല. പിന്നിട്ടവാരം ശരാശരി ഇനങ്ങളുടെ വില കിലോയ്ക്കു 723 രൂപവരെ ഇടിഞ്ഞശേഷം ശനിയാഴ്ച്ച നടന്ന ലേലത്തിൽ കിലോയ്ക്കു 831 രൂപയാണ്. ആഭ്യന്തര -വിദേശ ഇടപാടുകാർ ലേലത്തിൽ സജീവമാണ്.പല അവസരത്തിലും കിട്ടാവുന്ന ചരക്കത്രയും ശേഖരിക്കാൻ അവർ ഉത്സാഹിച്ചു.
ചുക്ക്
ആഭ്യന്തര ആവശ്യക്കാരുടെ അഭാവംമൂലം ഇടത്തരം ചുക്കുവില താഴ്ന്നു. ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള വരവ് ചുരുങ്ങിയിട്ടും ഇടത്തരം ചുക്ക് 15,000 രൂപയായി താഴ്ന്നാണു വ്യാപാരം നടന്നത്. അതേസമയം മികച്ചയിനം ചുക്ക് വില 17,500 രൂപയിലാണ്.
നാളികേരം
നാളികേരോത്പന്ന വിപണിയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ബഹുരാഷ്ട്ര കന്പനികൾ നിരക്ക് ഉയർത്തി കൊപ്ര സംഭരിക്കാൻ തയ്യാറായില്ല. അവരുടെ സംഭരണ ശേഷിക്കു ആവശ്യമായ ചരക്ക് കൈക്കലാക്കിയ ശേഷമേ കൊപ്ര വില ഉയർത്താൻ ഈ ലോബി തയ്യാറാവു. കാങ്കയത്ത് വാരാന്ത്യം 100 രൂപ കുറഞ്ഞ് 8700 ലാണ്. കൊച്ചിയിൽ കൊപ്ര 8800ലും വെളിച്ചെണ്ണ 14,800 ലും സ്റ്റെഡി.
ADVERTISEMENT
പവന് 400 രൂപ വര്‍ധിച്ചു
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് @ 150
എച്ച്പി ഓമ്നിബുക്ക് ലാപ്ടോപ്പുകൾ പുറ...
നാളികേര കർഷകർക്ക് പുതു സംരംഭ...
ട്രംപ് ഇടഞ്ഞു; രൂപ ഇടിഞ്ഞു
"ആമസോണ്‍ പ്രൈം ഡേ’ 12 മുതൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
പവന് 400 രൂപ വര്‍ധിച്ചു
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് @ 150
എച്ച്പി ഓമ്നിബുക്ക് ലാപ്ടോപ്പുകൾ പുറത്തിറക്കി
നാളികേര കർഷകർക്ക് പുതു സംരംഭങ്ങളുമായി കേരഫെഡ്
ട്രംപ് ഇടഞ്ഞു; രൂപ ഇടിഞ്ഞു
"ആമസോണ്‍ പ്രൈം ഡേ’ 12 മുതൽ
ആദായനികുതിയില്‍ ഇളവ് നേടി കേരള സ്റ്റാര്‍ട്ടപ്
ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി
ജിയോജിത് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി: 290 കോടി സമാഹരിക്കും
ഉജ്ജീവന് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രം ചെറുപുഴയിൽ
ടാഫേയും എജിസിഒയും കരാറിൽ
പവന് 400 രൂപ കുറഞ്ഞു
വെളിച്ചെണ്ണവിലയ്ക്കു കടിഞ്ഞാൺ
ആഗോള ഓഹരിക്കമ്പോളങ്ങൾക്ക് ആശങ്ക
അദാനി എന്റർപ്രൈസസ് എൻസിഡികൾ വഴി 1,000 കോടി രൂപ സമാഹരിക്കും
റിലയൻസിനു വെല്ലുവിളി; പെട്രോകെമിക്കൽ മേഖലയിലേക്ക് അദാനിയും
റിക്കാർഡ് അര്‍ധവാര്‍ഷിക വില്‍പ്പനയുമായി സ്കോഡ ഇന്ത്യ
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
ഇന്ത്യക്കാരിൽ വിനോദയാത്രാ പ്രേമം കൂടുന്നു
മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി ബാങ്കുകൾ
മലബാര്‍ ഗോള്‍ഡ് ഹൈദരാബാദില്‍ അത്യാധുനിക ആഭരണ നിര്‍മാണ കേന്ദ്രം ആരംഭിച്ചു
അഡാസ്-2 സുരക്ഷയിൽ സ്കോർപിയോ N
അജ്മല്‍ ബിസ്മിയില്‍ മെഗാ ഓപ്പണ്‍ ബോക്സ് സെയില്‍
50 ശതമാനം വിലക്കുറവുമായി ലുലു ഓണ്‍ സെയില്‍ ഷോപ്പിംഗ് രണ്ട് നാള് കൂടി
കൊച്ചി ലുലു മാളില്‍ 42 മണിക്കൂര്‍ ഇടവേളയില്ലാ ഷോപ്പിംഗ് ഇന്നു മുതല്‍
ഫോക്സ്കോണിന്റെ ഇന്ത്യൻ പ്ലാന്റുകളിൽ ചൈനക്കാർ വേണ്ട
‘വി ഗാര്‍ഡ് നാരിശക്തി’പദ്ധതിക്കു തുടക്കം
50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് തുടക്കമായി; ആദ്യദിനം ഗംഭീര സ്വീകരണം
രാജ്യത്ത് യുപിഐ എടിഎമ്മിന് തുടക്കം
വിപണിയിൽ നഷ്ടം
ജോയ് ആലുക്കാസിൽ ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ’
പവന് 320 രൂപ കൂടി
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
റിക്കാർഡ് വില്പനയുമായി സ്കോഡ ഇന്ത്യ
മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ്ടി
ജെഎം ഫിനാന്ഷലിൽ പുതിയ ഫണ്ട് ഓഫര്‍
ടാറ്റ എയ്സ് പ്രോ പുറത്തിറക്കി
ഇന്ത്യൻ ടയർ കയറ്റുമതിയിൽ നേട്ടം
ഇന്ത്യ തന്ത്രപരമായ എണ്ണശേഖരം നിർമിക്കുന്നു
ഡിജിറ്റൽ തട്ടിപ്പു തടയാൻ ജനങ്ങൾ തന്നെ കരുതണമെന്ന് വിദഗ്ധർ
രാജ്യത്ത് യുപിഐ ഇടപാടുകളിൽ കഴിഞ്ഞ മാസം നേരിയ കുറവ്
ഓണക്കാലത്ത് ‘എനിക്കും വേണം ഖാദി ’ കാമ്പയിനുമായി ഖാദിബോര്‍ഡ്
ഭീമയില്‍ ഡയമണ്ട് ഫെസ്റ്റ്
സ്ഥിരനിക്ഷേപങ്ങൾക്കു കേരള ബാങ്ക് പലിശ നിരക്കു കുറച്ചു
ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ
സ്വര്‍ണവിലയില്‍ വര്‍ധന
50 ശതമാനം വിലക്കുറവുമായി ലുലു; ഫ്ലാറ്റ് 50 സെയില്‍ വ്യാഴാഴ്ച മുതൽ
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
Kerala
2
അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
National
3
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
International
4
പവന് 400 രൂപ വര്‍ധിച്ചു
Business
5
വിംബിള്‍ഡണ്‍ വിതുന്പി
Sports
ADVERTISEMENT
LATEST NEWS
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, വലഞ്ഞ് ജനം
ADVERTISEMENT
ADVERTISEMENT