കരുത്തു ചോർന്ന് രൂപ
കരുത്തു ചോർന്ന് രൂപ
Tuesday, May 10, 2022 12:52 AM IST
മും​​​​​ബൈ: ഡോ​​​​​ള​​​​​റു​​​മാ​​​യു​​​​​ള്ള രൂ​​​​​പ​​​​​യു​​​​​ടെ വി​​​​​നി​​​​​മ​​​​​യ മൂ​​​​​ല്യം റി​​​​​ക്കാ​​​​​ർ​​​​​ഡ് താ​​​​​ഴ്ച​​​​​യി​​​​​ൽ. മു​​​​​ൻ ദി​​​​​വ​​​​​സ​​​​​ത്തെ ക്ലോ​​​​​സിം​​​​​ഗ് നി​​​​​ര​​​​​ക്കി​​​​​നെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് 60 പൈ​​​​​സ താ​​​​​ണ് 77.50 ലാ​​​​​ണ് രൂ​​​​​പ ഇ​​​​​ന്ന​​​​​ലെ ഡോ​​​​​ള​​​​​റു​​​​​മാ​​​​​യു​​​​​ള്ള വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​ൽ വ്യാ​​​​​പാ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.

രൂ​​​​​പ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും താ​​​​​ണ ക്ലോ​​​​​സിം​​​​​ഗ് നി​​​​​ര​​​​​ക്കാ​​​​​ണി​​​​​ത്. മാ​​​​​ർ​​​​​ച്ച് ഏ​​​​​ഴി​​​​​ന് 76.98 ലേ​​​ക്കു താ​​​ണ​​​താ​​​യി​​​രു​​​ന്നു ​​ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും താ​​​ണ ക്ലോ​​​സിം​​​ഗ് നി​​​ര​​​ക്ക്.

യു​​​​​എ​​​​​സ് ഫെ​​​​​ഡ​​​​​റ​​​​​ൽ റി​​​​​സ​​​​​ർ​​​​​വ് ക​​​​​ഴി​​​​​ഞ്ഞ ആ​​​​​ഴ്ച​​​​​യി​​​​​ൽ അ​​​​​ടി​​​​​സ്ഥാ​​​​​ന പ​​​​​ലി​​​​​ശ നി​​​​​ര​​​​​ക്കി​​​​​ൽ 50 ബേ​​​​​സി​​​​​സ് പോ​​​​​യി​​​​​ന്‍റി​​​​​ന്‍റെ വ​​​ർ​​​ധ​​​ന​ വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​​​ഗോ​​​​​ള ത​​​​​ല​​​​​ത്തി​​​​​ൽ ഡോ​​​​​ള​​​​​ർ ക​​​​​രു​​​​​ത്തു പ്രാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് രൂ​​​​​പ​​​​​യ്ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​കു​​​​​ന്ന​​​​​ത്.

വി​​​ദേ​​​ശ​​നി​​​ക്ഷേ​​​പ​​​ക​​​ർ‌ ഇ​​​ന്ത്യ​​​യെ ഉ​​​പേ​​​ക്ഷി​​​ച്ച് യു​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ലേ​​​ക്ക് ആ​​​കൃ​​​ഷ്ട​​​രാ​​​കു​​​ന്ന​​​തും രൂ​​​പ​​​യ്ക്കു പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്നു​​​ണ്ട്. വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം രൂ​​​​​ക്ഷ​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​ഗോ​​​​​ള കേ​​​​​ന്ദ്ര​​​​​ബാ​​​​​ങ്കു​​​​​ക​​​​​ൾ അ​​​​​ടി​​​​​സ്ഥാ​​​​​ന പ​​​​​ലി​​​​​ശ​​നി​​​​​ര​​​​​ക്കു​​​​​ക​​​​​ൾ വീ​​​ണ്ടു​​​മു​​​യ​​​​​ർ​​​​​ത്തി​​​യാ​​​ൽ രൂ​​​പ കൂ​​​ടു​​​ത​​​ൽ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്നാ​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.


​​​ഇ​​​​​ന്ന​​​​​ലെ വ്യാ​​​​​പാ​​​​​ര​​​​​വേ​​​​​ള​​​​​യി​​​​​ൽ രൂ​​​​​പ 77.52 വ​​​​​രെ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച 76.90 ലാ​​​​​യി​​​​​രു​​​​​ന്നു രൂ​​​പ​​​യു​​​ടെ ക്ലോ​​​സിം​​​ഗ്. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഡോ​​​​​ള​​​​​റു​​​​​മാ​​​​​യു​​​​​ള്ള വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​ൽ 115 പൈ​​​​​സ​​​​​യാ​​​​​ണു രൂ​​​​​പ​​​​​യ്ക്കു ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​ത്.

ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​യും ഇ​​​​​ന്ന​​​​​ലെ ന​​​​​ഷ്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. സെ​​​​​ൻ​​​​​സെ​​​​​ക്സ് 364.91 പോ​​​​​യി​​​​​ന്‍റ് താ​​​​​ണ് 54,470.67 ലും ​​​​​എ​​​​​ൻ​​​​​എ​​​​​സ്ഇ നി​​​​​ഫ്റ്റി 109.40 പോ​​​​​യി​​​​​ന്‍റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 16,301.85 ലു​​​​​മാ​​​​​ണു വ്യാ​​​​​പാ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.