ആർബിഐ നിയന്ത്രിക്കുന്ന നോണ്‍-ബാങ്കിംഗ് പണമിടപാട് സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമങ്ങൾ ബാധകമല്ല: സുപ്രീംകോടതി
ആർബിഐ നിയന്ത്രിക്കുന്ന നോണ്‍-ബാങ്കിംഗ് പണമിടപാട് സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമങ്ങൾ ബാധകമല്ല: സുപ്രീംകോടതി
Wednesday, May 11, 2022 1:04 AM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നോ​ണ്‍ ബാ​ങ്കിം​ഗ് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് (എ​ൻ​ബി​എ​ഫ്സി) സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ണ​മി​ട​പാ​ട് നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

എ​ൻ​ബി​എ​ഫ്സി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ആ​ർ​ബി​ഐ​ക്കു മാ​ത്ര​മേ അ​ധി​കാ​ര​മു​ള്ളൂ. ആ​ർ​ബി​ഐ നി​യ​മം മ​റ്റു നി​യ​മ​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​താ​യും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. നെ​ടു​ന്പി​ള്ളി ഫി​നാ​ൻ​സ് ക​ന്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി അ​പ്പീ​ലു​ക​ളു​ടെ വി​ഷ​യ​ത്തി​ൽ ആ​ർ​ബി​ഐ ആ​ക്ടി​ലെ എ​ൻ​ബി​എ​ഫ്സി​ക​ളു​ടെ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട ഭാ​ഗം ഉ​ദ്ധ​രി​ച്ചു കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

1934 ലെ ​റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ആ​ക്ടി​ന്‍റെ അ​ധ്യാ​യം മൂ​ന്ന് ബി ​യി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം എ​ൻ​ബി​എ​ഫ്സി​ക​ളെ കേ​ര​ള മ​ണി ലെ​ൻ​ഡേ​ഴ്സ് ആ​ക്ട്, 1958 ഗു​ജ​റാ​ത്ത് മ​ണി ലെ​ൻ​ഡേ​ഴ്സ് ആ​ക്ട്, 2011 തു​ട​ങ്ങി​യ സം​സ്ഥാ​ന നി​യ​മ​ങ്ങ​ൾ വ​ഴി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​സ് ഹേ​മ​ന്ത് ഗു​പ്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.


ആ​ർ​ബി​ഐ ആ​ക്ടി​നു കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഒ​രു എ​ൻ​ബി​എ​ഫ്സി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തു മു​ത​ൽ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു വ​രെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ആ​ർ​ബി​ഐ നി​യ​ന്ത്രി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക രം​ഗ​ത്തു കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​ൽ എ​ൻ​ബി​എ​ഫ്സി​ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ അ​വ​ർ ഈ​ടാ​ക്കു​ന്ന പ​ലി​ശ നി​ര​ക്കി​ൽ ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ടു​ന്ന​തി​ന് ആ​ർ​ബി​ഐ​ക്ക് അ​ധി​കാ​ര​മു​ള്ള​താ​യും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.