വിലക്കയറ്റം ഏട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
വിലക്കയറ്റം ഏട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
Friday, May 13, 2022 12:19 AM IST
മും​​​ബൈ: ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ല സൂ​​​​ചി​​​​ക (സി​​​​പി​​​​ഐ) അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള രാ​​​​ജ്യ​​​​ത്തെ ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റം ഏ​​​​പ്രി​​​​ലി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷം​ ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 7.79 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ഏ​​​​ട്ടു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​യ​​ർ​​ന്ന വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​നി​​​​ല​​​​യാ​​​​ണി​​​​ത്. അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ൾ​​​പ്പെ​​​ടെ‍യു​​​ള്ള​​​വ​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം ബാ​​​ധി​​​ച്ച​​​തോ​​​ടെ ജീ​​​വി​​​ത​​​ച്ചെ​​​ല​​​വു​​​ക​​​ൾ നേ​​​രി​​​ടാ​​​ൻ ക​​​ഴി​​​യാ​​​തെ രാ​​​ജ്യ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. 2014 മേ​​​​യി​​​​ൽ 8.33 ശ​​​​ത​​​​മാ​​​​നം വി​​​​ല​​​​ക്ക​​​​യ​​​​റ്റം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണു റി​​​​ക്കാ​​​​ർ​​​​ഡ് നി​​​​ല​​​​വാ​​​​രം.

ഭ​​​​ക്ഷ്യ എ​​​​ണ്ണ​​​​വി​​​​ല​​​​യി​​​​ലെ​​​​യും ഇ​​​​ന്ധ​​​​ന വി​​​​ല​​​​യി​​​​ലെ​​​​യും വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. രാ​​​ജ്യ​​​ത്ത് ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റം ആ​​​​ർ​​​​ബി​​​​ഐ​​​യു​​​​​ടെ സ​​​​ഹ​​​​ന​​​​പ​​​​രി​​​​ധി​​​​യാ​​​​യ ആ​​​​റു ശ​​​​ത​​​​മാ​​​​നം മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​തു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം മാ​​​​സ​​​​മാ​​​​ണ്.

മാ​​​​ർ​​​​ച്ചി​​​​ൽ ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റം 17 മാ​​​​സ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കാ​​​​യ 6.95 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ​ഗ്രാ​​​​മീ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ല​​​​ക്ക​​​​യ​​​​റ്റം ക​​​ഴി​​​ഞ്ഞ​​​മാ​​​സം 8.38 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. മാ​​​​ർ​​​​ച്ചി​​​​ൽ ഇ​​​​ത് 7.66 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ന​​​​ഗ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ല​​​​ക്ക​​​​യ​​​​റ്റം 7.09 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ഏ​​​​പ്രി​​​​ലി​​​​ലെ ഭ​​​​ക്ഷ്യ വി​​​​ല​​​​ക്ക​​​​യ​​​​റ്റം 8.38 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. മാ​​​​ർ​​​​ച്ചി​​​​ൽ ഇ​​​​ത് 7.68 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളി​​​​ലെ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന 15.41 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.​


​വി​​​​ല​​​​ക്ക​​​​യ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ടി​​​​യ​​​​ന്ത​​​​ര എം​​​​പി​​​​സി യോ​​​​ഗം ചേ​​​​ർ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന പ​​​​ലി​​​​ശ നി​​​​ര​​​​ക്കി​​​​ൽ 40 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. വി​​​​ല​​​ക്ക​​​​യ​​​​റ്റം ശ​​​​മ​​​​ന​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ന്ന​​​​തു പ​​​​ലി​​​​ശ നി​​​​ര​​​​ക്കി​​​​ൽ ഇ​​​​നി​​​​യും വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്താ​​​​ൻ ആ​​​​ർ​​​​ബി​​​​ഐ​​​യെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.