എക്സ്കോണ്‍ 2022ല്‍ തിളങ്ങി ടാറ്റ ട്രക്കുകള്‍
Wednesday, May 18, 2022 1:49 AM IST
കൊച്ചി: പ്രമുഖ നിര്‍മാണ ഉപകരണ പ്രദര്‍ശനമായ എക്സ്കോണ്‍ 2022ല്‍ ടാറ്റ മോട്ടോഴ്സിന്റെ അത്യാധുനിക ഹൈപെര്‍ഫോമന്‍സ് ട്രക്കുകള്‍ ശ്രദ്ധ നേടി. അഞ്ചുദിവസത്തെ എക്സിബിഷനില്‍ ഒമ്പത് ഉയര്‍ന്ന പ്രകടനമുള്ള എം ആന്‍ഡ് എച്ച്സിവികളാണു പ്രദര്‍ശിപ്പിക്കുന്നത്.
സുരക്ഷ ഉറപ്പാക്കാൻ മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാഹനങ്ങള്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.