കോ​വി​ഡ് ആ​ല​സ്യം മാ​റി ഐ​ടി മേ​ഖ​ല
കോ​വി​ഡ് ആ​ല​സ്യം മാ​റി ഐ​ടി മേ​ഖ​ല
Wednesday, May 18, 2022 1:49 AM IST
തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കു​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ഐ​​​ടി കേ​​​ന്ദ്ര​​​മാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ പാ​​​ർ​​​ക്കി​​​ലേ​​​ക്ക് ആ​​​ഗോ​​​ള ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ കൂ​​​ടു​​​ത​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ​​​ത്തി​​​നി​​​ടെ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ പു​​​തു​​​താ​​​യി പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ത് 22 ക​​​ന്പ​​​നി​​​ക​​​ളാ​​​ണ്. ഇ​​​തി​​​ൽ​​ത്ത​​​ന്നെ 10 എ​​​ണ്ണം ക​​​ഴി​​​ഞ്ഞ ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണു പാ​​​ർ​​​ക്കി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്.

ഡാ​​​റ്റ മാ​​​നേ​​​ജ്മ​​​ന്‍റ്, ലോ ​​​ടെ​​​ക്, ഹെ​​​ൽ​​​ത്ത് ടെ​​​ക്, ഇ​​​ൻ​​​ഷ്വ​​​ർ ടെ​​​ക് തു​​​ട​​​ങ്ങി വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ളാ​​​ണു പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ച്ച​​​വ​​​യി​​​ൽ കൂ​​​ടു​​​ത​​​ലും. . കെ​​​ന്ന​​​ഡി​​​സ് ഐ​​​ക്യു, ട്രീ​​​സ് ഇ​​​ന്ത്യ, ടൈം​​​സ് വേ​​​ൾ​​​ഡ് മീ​​​ഡി​​​യ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ഹോ​​​ഡോ മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ഐ​​​ബി​​​ൽ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, സാ​​​ഫ്, ഗു​​​ജ് മെ​​​ത്തേ​​​ർ​​​ഡ്സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, സ്മാ​​​ർ​​​ട്ട് എ​​​ച്ച്.​​​എം.​​​എ​​​സ് ആ​​​ൻ​​​ഡ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, സൈ​​​ബ് മി​​​റ​​​ർ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ​​​സ്, അ​​​പ്സി​​​യോ​​​ള​​​ജി​​​ക്സ് ബി​​​സ്ന​​​സ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ബി.​​​എ​​​സ്.​​​ടി സോ​​​ഫ്റ്റ്‌​​​വേ​​​ർ, മൊ​​​ബാ​​​ടി​​​യ ടെ​​​ക്നോ​​​ള​​​ജി, ട്വി​​​ൻ​​​സ് വേ ​​​ടെ​​​ക്നോ​​​ള​​​ജീ​​​സ്, ഇ​​​ൻ​​​ക്ര​​​ഡി​​​ബി​​​ൾ വി​​​സി​​​ബി​​​ലി​​​റ്റി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, അ​​​ത്യ​​​തി ഐ.​​​ടി സ​​​ർ​​​വീ​​​സ​​​സ്, ഫെ​​​ത​​​ർ​​​സോ​​​ഫ്റ്റ് ഇ​​​ൻ​​​ഫോ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ട്രാ​​​ൻ​​​സ​​​ർ ടെ​​​ക്നോ​​​ള​​​ജി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ഡി​​​ജി​​​നെ​​​സ്റ്റ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ടെ​​​ക് സെ​​​റ ഇ​​​ൻ​​​ഫോ​​​ലോ​​​ജി​​​ക്സ്, റെ​​​യ്സെ​​​ൻ​​​ഡ് പ്രൈവ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, എ.​​​ഒ.​​​ടി ടെ​​​ക്നോ​​​ള​​​ജീ​​​സ്, പ്ര​​​സ് ഗാ​​​നേ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് ഈ ​​​വ​​​ർ​​​ഷം ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. ഈ ​​​മാ​​​സം 12 ന് ​​​ഇ​​​വി​​​ടെ ആ​​​രം​​​ഭി​​​ച്ച പ്ര​​​സ് ഗാ​​​നേ​​​യാ​​​ണ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ത്. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​വി​​​ടേ​​​യ്ക്ക് എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നു ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.


കോ​​​വി​​​ഡി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് വ​​​ർ​​​ക്ക് ഫ്രം ​​​ഹോ​​​മി​​​ലേ​​​ക്കു മാ​​​റി​​​യ വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ൾ ജീ​​​വ​​​ന​​​ക്കാ​​​രെ വീ​​​ണ്ടും ഓ​​​ഫീ​​​സി​​​ലേ​​​ക്കു തി​​​രി​​​കെ വി​​​ളി​​​ച്ചു​​തു​​​ട​​​ങ്ങി. അ​​​ടു​​​ത്ത മാ​​​സ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണു മി​​​ക്ക ക​​​ന്പ​​​നി​​​ക​​​ളും. വ​​​ർ​​​ക്ക് ഫ്രം ​​​ഹോം ഒ​​​ഴി​​​വാ​​​ക്കി ഓ​​​ഫീ​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ന്പ​​​നി​​​ക​​​ളെ​​​ല്ലാം ബാ​​​ക്ക് ടു ​​​കാ​​​ന്പ​​​സ്, ബാ​​​ക്ക് ടു ​​​ഓ​​​ഫീ​​​സ് കാ​​​ന്പ​​​യി​​​നു​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നോ​​​ട​​​കം​​ത​​​ന്നെ വ​​​ർ​​​ക്ക് ഫ്രം ​​​ഹോം ഒ​​​ഴി​​​വാ​​​ക്കി 15 ശ​​​ത​​​മാ​​​നം പേ​​​ർ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​താ​​​യാ​​​ണു വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.