എ​ൽഐസി ലി​സ്റ്റിം​ഗ്: തു​ട​ക്കം പാ​ളി
എ​ൽഐസി ലി​സ്റ്റിം​ഗ്: തു​ട​ക്കം പാ​ളി
Wednesday, May 18, 2022 1:50 AM IST
മും​​​​ബൈ: ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച ഐ​​​പി​​​ഒ​​​​യ്ക്കു​​​​പി​​​​ന്നാ​​​​ലെ ന​​​​ട​​​​ന്ന ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ (എ​​​​ൽ​​​​ഐ​​​സി) ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ലെ ലി​​​​സ്റ്റിം​​​ഗ് പ്ര​​​​തീ​​​​ക്ഷി​​​​ച്ച അ​​​​ത്ര ശോ​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ല്ലാ വി​​​​ഭാ​​​​ഗം നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കും ന​​​​ഷ്ടം സ​​​​മ്മാ​​​​നി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​രം​​​ഭ​​​ദി​​​ന​​​ത്തി​​​ലെ എ​​​​ൽ​​​​ഐസി ഓ​​​​ഹ​​​​രി​​​​യു​​​ടെ പ്ര​​​ക​​​ട​​​നം.

​​ ബി​​​​എ​​​​സ്ഇ​​​​യി​​​​ൽ ഇ​​​​ഷ്യു വി​​​​ല​​​​യാ​​​​യ 949 രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് 8.62 ശ​​​​ത​​​​മാ​​​​നം താ​​​​ഴ്ച​​​​യി​​​​ൽ 867.20 രൂ​​​​പ​​​​യി​​​​ലാ​​​​ണ് എ​​​​ൽ​​​ഐ​​​സി വ്യാ​​​​പാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. വ്യാ​​​​പാ​​​​ര​​​​വേ​​​​ള​​​​യി​​​​ൽ 920 രൂ​​​​പ​​​​വ​​​​രെ ഉ​​​​യ​​​​രു​​​​ക​​​​യും 860.10 രൂ​​​​പ​​​​വ​​​​രെ താ​​​​ഴു​​​​ക​​​​യും ചെ​​​​യ്തു. പി​​​​ന്നീ​​​​ട് 73.55 രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​ത്തി​​​​ൽ(7.75 ശ​​​​ത​​​​മാ​​​​നം) 875.45 ലാ​​​​ണ് വ്യാ​​​​പാ​​​​രം അ​​​​വ​​​സാ​​​നി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​പ​​​​ണി​​​​മൂ​​​​ല്യം 5,53,721.92 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. എ​​​ന്‍​എ​​​സ്ഇ​​​യി​​​ല്‍ ഇത് 5.52 ല​​​ക്ഷം കോ​​​ടി​​​യു​​​മാ​​​ണ്.


നി​​​ല​​​വി​​​ൽ, വി​​​പ​​​ണി​​​മൂ​​​ല്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഞ്ചാ​​​മ​​​ത്തെ ക​​​ന്പ​​​നി​​​യാ​​​ണ് എ​​​ൽ​​​ഐ​​​സി.

എ​​​​ൻ​​​​എ​​​​സ്ഇ​​​​യി​​​​ൽ 8.11 ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ടോ​​​ടെ 872 രൂ​​​​പ​​​​യി​​​​ൽ വ്യാ​​​​പാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച ഓ​​​​ഹ​​​​രി 918.95 രൂ​​​​പ വ​​​​രെ ഉ​​​​യ​​​​ർ​​​​ന്ന ശേ​​​​ഷം 76 രൂ​​​​പ ന​​​​ഷ്ട​​​​ത്തി​​​​ൽ(8.01 ശ​​​​ത​​​​മാ​​​​നം) 875.25 രൂ​​​​പ​​​​യി​​​​ലാ​​​​ണു വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

ബി​​​എ​​​സ്ഇ​​​യി​​​ല്‍ എ​​​ല്‍​ഐ​​​സി​​​യു​​​ടെ 27.55 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളു​​ടെ​​യും എ​​​ന്‍​എ​​​സ്ഇ​​​യി​​​ല്‍ 487.92 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളു​​​ടേ​​​യും വ്യാ​​​പാ​​​രം ന​​​ട​​​ന്നു. പ്ര​​​ഥ​​​മ ഓ​​​ഹ​​​രി വി​​​ല്‍​പ്പ​​​ന​​​യി​​​ല്‍ (ഐ​​​പി​​​ഒ) ഇ​​​ഷ്യൂ നി​​​ര​​​ക്ക് 902 രൂ​​​പ മു​​​ത​​​ല്‍ 949 രൂ​​​പ വ​​​രെ​​​യാ​​​യി​​​രു​​​ന്നു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

തു​​​ട​​​ക്കം ശോ​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ൽ​​​ഐ​​​സി ഓ​​​ഹ​​​രി​​​ക​​​ൾ മി​​​ക​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​പ​​​ണി നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.