രൂപ വീണ്ടും താഴോട്ട്
രൂപ വീണ്ടും താഴോട്ട്
Thursday, May 19, 2022 2:05 AM IST
മും​​​ബൈ: രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച രൂ​​​ക്ഷ​​​മാ​​​കു​​​ന്നു. ഡോ​​​ള​​​റു​​​മാ​​​യു​​​ള്ള വി​​​നി​​​മ​​​യ​​​ത്തി​​​ൽ രൂ​​​പ ഇ​​​ന്ന​​​ലെ മു​​​ൻ​​​ദി​​​വ​​​സ​​​ത്തെ ക്ലോ​​​സിം​​​ഗ് നി​​​ര​​​ക്കി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 16 പൈ​​​സ ഇ​​​ടി​​​ഞ്ഞ് 77.60 ലെ​​​ത്തി. രൂ​​​പ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും താ​​​ണ ക്ലോ​​​സിം​​​ഗ് നി​​​ര​​​ക്കാ​​​ണി​​​ത്.

ഇ​​​ന്‍റ​​​ർ​​​ബാ​​​ങ്ക് ഫോ​​​റി​​​ൻ എ​​​ക്സ്ചേ​​​ഞ്ച് വി​​​പ​​​ണി​​​യി​​​ൽ 77.57 ൽ ​​​തു​​​ട​​​ക്കം കു​​​റി​​​ച്ച രൂ​​​പ 77.61 വ​​​രെ താ​​​ണ ശേ​​​ഷ​​​മാ​​​ണ് 77.60 ൽ ​​​വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, ഓ​​​ഹ​​​രി​​​വി​​​പ​​​ണി ഇ​​​ന്ന​​​ലെ ന​​​ഷ്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.


ബി​​​എ​​​സ്ഇ സെ​​​ൻ​​​സെ​​​ക്സ് 109.94 പോ​​​യി​​​ന്‍റ് ന​​​ഷ്ട​​​ത്തി​​​ൽ 54,208.53ലും ​​​എ​​​ൻ​​​എ​​​സ്ഇ നി​​​ഫ്റ്റി 19 പോ​​​യി​​​ന്‍റ് ഇ​​​ടി​​​വോ​​​ടെ 16,240.30 ലു​​​മാ​​​ണ് ക്ലോ​​​സ് ചെ​​​യ്ത​​​ത്. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ വി​​​ല്പ​​​ന​​​ക്കാ​​​രാ​​​കു​​​ന്ന പ്ര​​​വ​​​ണ​​​ത തു​​​ട​​​രു​​​ക​​​യാ​​​ണി​​​പ്പോ​​​ഴും. ചൊ​​​വ്വാ​​​ഴ്ച അ​​​വ​​​ർ 2192.44 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളാ​​​ണു വി​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.