പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടർ ബോർഡിന് കൂടുതൽ അധികാരം
പൊതുമേഖലാ സംരംഭങ്ങളുടെ   ഡയറക്ടർ ബോർഡിന് കൂടുതൽ അധികാരം
Thursday, May 19, 2022 2:05 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നു പൊ​തു​മേ​ഖ​ലാസം​രം​ഭ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അ​ധി​കാ​രം ന​ൽ​കി.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നു നി​ക്ഷേ​പ​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​നും വി​ൽ​പ്പ​ന ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നും അ​നു​ബ​ന്ധ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത​ സം​രം​ഭ​ങ്ങ​ളു​ടെ​യും ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​തി​നു​മു​ള്ള അ​ധി​കാ​രം ന​ൽ​കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്രമ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് അം​ഗീ​ക​രി​ച്ച​ത്.


പൊ​തു​മേ​ഖ​ലാ സം​രം​ഭ​ങ്ങ​ളു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ, അ​ട​ച്ചു​പൂ​ട്ട​ൽ തു​ട​ങ്ങി​യ പ്ര​ക്രി​യ​ക​ൾ വി​ശാ​ല​മാ​ക​ണം. ഇ​ത്ത​രം പ്ര​ക്രി​യ​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് (ഡി​ഐ​പി​എ​എം) പു​റ​പ്പെ​ടു​വി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.