ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ലാ​ഭ​ത്തി​ല്‍ 56.47% വ​ര്‍​ധ​ന
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന  ലാ​ഭ​ത്തി​ല്‍ 56.47% വ​ര്‍​ധ​ന
Saturday, May 21, 2022 1:01 AM IST
കോ​​​ഴി​​​ക്കോ​​​ട്: മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് 134.30 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ലാ​​​ഭം കൈ​​​വ​​​രി​​​ച്ചു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ അ​​​റ്റാ​​​ദാ​​​യം 35.90 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ 63.62 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ലാ​​​ഭ​​​വും 23.42 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​വും ബാ​​​ങ്കി​​​ന് നേ​​​ടാ​​​ന്‍ ക​​​ഴി​​​ഞ്ഞു.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ്സ് 10.69 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച് 20,847 കോ​​​ടി രൂ​​​പ​​​യാ​​​യി. തൊ​​​ട്ടു​​​മു​​​ന്‍​പു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ മൊ​​​ത്തം ബി​​​സി​​​ന​​​സ്സ് 18,834 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. നി​​​ക്ഷേ​​​പം 5.90 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച് 12,403 കോ​​​ടി രൂ​​​പ​​​യാ​​​യും ആ​​​കെ വാ​​​യ്പ 18.56% ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി 8,444 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി.​​​


നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 34.28 ശ​​​ത​​​മാ​​​നം ക​​​റ​​​ന്‍റ്, സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​മാ​​​ണ്.​​​മു​​​ന്‍​ഗ​​​ണ​​​നാ വാ​​​യ്പ​​​യി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ വ​​​ര്‍​ധ​​​ന നേ​​​ടാ​​​ന്‍ ബാ​​​ങ്കി​​​ന് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്ന് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ എ​​​ല്‍.​ ച​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.