ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി കരുത്തു നേടുന്നു
ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി കരുത്തു നേടുന്നു
Saturday, May 21, 2022 1:01 AM IST
മും​​​​ബൈ: ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന ശ​​​​ക്ത​​​​മാ​​​​യ വി​​​​ല്പ​​​​ന​​​​ത​​​​രം​​​​ഗ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും ക​​​​രു​​​​ത്തോ​​​​ടെ കു​​​​തി​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി. ലോ​​​​ക​​​​ത്തി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ നേ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.​​​​ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 1534 പോ​​​​യി​​​​ന്‍റ് (2.91 ശ​​​​ത​​​​മാ​​​​നം) ക​​​​യ​​​​റി 54,326ലും ​​​​എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി 457 പോ​​​​യി​​​​ന്‍റ് (2.89 ശ​​​​ത​​​​മാ​​​​നം) മു​​​​ന്നേ​​​​റി 16,266ലു​​​​മാ​​​​ണ് ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്.

ഡോ. ​​​​റെ​​​​ഡ്ഢീ​​​​സ്, റി​​​​ല​​​​യ​​​​ൻ​​​​സ്, നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ, ടാ​​​​റ്റാ സ്റ്റീ​​​​ൽ, എ​​​​ൽ​​​​ആ​​​​ൻ​​​​ഡ്ടി, എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. സൂ​​​​ചി​​​​ക​​​​യി​​​​ലെ എ​​​​ല്ലാ ഓ​​​​ഹ​​​​രി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ നേ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.

ചൈ​​​​ന ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന പ​​​​ലി​​​​ശ കു​​​​റ​​​​ച്ച​​​​താ​​​​ണ് ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ഓ​​​​ഹ​​​​രി നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്ക് ഉ​​​​ണ​​​​ർ​​​​വ് പ​​​​ക​​​​ർ​​​​ന്ന​​​​ത്. വി​​​​ല​​​​ക്ക​​​​യ​​​​റ്റം നേ​​​​രി​​​​ടാ​​​​ൻ ലോ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ കേ​​​​ന്ദ്ര​​​​ബാ​​​​ങ്കു​​​​ക​​​​ൾ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കെ​​​​യാ​​​​ണ് ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത നീ​​​​ക്കം.


50 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ഓ​​​​ഹ​​​​രി​​​​ക​​​​ളെ വീ​​​​ക്ഷി​​​​ക്കു​​​​ന്ന എം​​​​എ​​​​സ്‌​​​സി​​​​എെ സൂ​​​​ചി​​​​ക ഇ​​​​ന്ന​​​​ലെ 0.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു​​​​യ​​​​ർ​​​​ന്ന​​​​ത്.

ഷാം​​​​ഗ്ഹാ​​​​യി സൂ​​​​ചി​​​​ക, നി​​​​ക്കൈ 225 തു​​​​ട​​​​ങ്ങി​​​​യ ഏ​​​​ഷ്യ​​​​ൻ സൂ​​​​ചി​​​​ക​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ മു​​​​ന്നേ​​​​റി. ഇ​​​​ന്ത്യ ന​​​​ട​​​​പ്പ് സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം 8.9 ശ​​​​ത​​​​മാ​​​​നം സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​മെ​​​​ന്ന, കേ​​​​ന്ദ്ര​​​​ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ലെ ഓ​​​​ഹ​​​​രി നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്ക് ധൈ​​​​ര്യ​​​​മേ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.