ഹുണ്ടായ് ടക്സൺ ഈ വർഷം എത്തും
Tuesday, May 24, 2022 3:31 AM IST
കൊച്ചി : ആഗോള വിപണിയിലെ ഹുണ്ടായ് യുടെ മികച്ച എസ് യുവിയായ ടക്സൺ ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. നാലാം തലമുറ പതിപ്പാണ് എത്തുന്നത്.
ആഗോള വ്യാപകമായി ഏഴ് ദശ ലക്ഷത്തിലേറെ ടക്സൺ വാഹനങ്ങൾ വിൽപന നടത്തിയിട്ടുണ്ട്.
ഇന്റലിജന്റ് സാങ്കേതികവിദ്യ, സവിശേഷ രൂപകല്പന, അതുല്യമായ സുരക്ഷ തുടങ്ങിയവ പുതിയ മോഡലിന്റെ പ്രത്യേകതയാണെന്ന് അധികൃതർ പറഞ്ഞു.