ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച 8.8 % മാ​​​​ത്രം: മൂ​​​​ഡീ​​​​സ്
ഇ​​​​ന്ത്യ​​​​യു​​​​ടെ  വ​​​​ള​​​​ർ​​​​ച്ച  8.8 % മാ​​​​ത്രം: മൂ​​​​ഡീ​​​​സ്
Friday, May 27, 2022 1:23 AM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച മു​​​​ൻ പ്ര​​​​വ​​​​ച​​​​നം തി​​​​രു​​​​ത്തി റേ​​​​റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ മൂ​​​​ഡീ​​​​സ്. ഈ ​​​​വ​​​​ർ​​​​ഷം രാ​​​​ജ്യം 8.8 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ പു​​​​തി​​​​യ പ്ര​​​​വ​​​​ച​​​​നം. നേ​​​​ര​​​​ത്തേ 9.1 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു ഏ​​​​ജ​​​​ൻ​​​​സി പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.


വി​​​​ല​​​​ക്ക​​​​യ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​കു​​​​മെ​​​​ന്നും ഇ​​​തി​​​നാ​​​ലാ​​​ണ് വ​​​ള​​​ർ​​​ച്ച വി​​​ല​​​യി​​​രു​​​ത്ത​​​ൽ തി​​​രു​​​ത്തു​​​ന്ന​​​തെ​​​ന്നും മൂ​​​​ഡി​​​​സ് അ​​​​റി​​​​യി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, 2023 ൽ ​​​​ഇ​​​​ന്ത്യ 5.4 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച നേ​​​​ടു​​​​മെ​​​​ന്ന പ്ര​​​​വ​​​​ച​​​​ന​​​​ത്തി​​​​ൽ ഏ​​​ജ​​​ൻ​​​സി മാ​​​​റ്റം​​​​വ​​​​രു​​​​ത്തി​​​​യി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.