ഫോ​ക്‌സ്‌വാ​ഗ​ണ്‍ വെ​ര്‍​ട്യൂ​സ് വി​പ​ണി​യി​ൽ
ഫോ​ക്‌സ്‌വാ​ഗ​ണ്‍ വെ​ര്‍​ട്യൂ​സ് വി​പ​ണി​യി​ൽ
Saturday, May 28, 2022 1:08 AM IST
കൊ​​​ച്ചി: ഫോ​​​ക്സ്‌​​വാ​​​ഗ​​​ണ്‍ പാ​​​സ​​​ഞ്ച​​​ര്‍ കാ​​​ര്‍​സ് ഇ​​​ന്ത്യ​​ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ വെ​​​ര്‍​ട്യൂ​​​സ് വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ജൂ​​​ണ്‍ ഒ​​​ന്‍​പ​​​തി​​​ന് ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന എം​​​ക്യു​​​ബി എ​​​ഒ ഐ​​​എ​​​ന്‍ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ നി​​​ര്‍​മി​​​ച്ച വെ​​​ര്‍​ട്യൂ​​​സ്, ഇ​​​ന്ത്യ 2.0 പ്രോ​​​ജ​​​ക്ടി​​​ന് കീ​​​ഴി​​​ലു​​​ള്ള ബ്രാ​​​ന്‍​ഡി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​ത്പ​​​ന്ന​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക പ്രി​​​വ്യൂ ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ എ​​​ക്സ്റ്റീ​​​രി​​​യ​​​റു​​​ക​​​ള്‍​ക്കും പ്രീ​​​മി​​​യം ഇ​​​ന്‍റീ​​​രി​​​യ​​​റു​​​ക​​​ള്‍​ക്കു​​മൊ​​​പ്പം സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, വി​​​നോ​​​ദം, ക​​​ണ​​​ക്ടി​​​വി​​​റ്റി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മാ​​​യാ​​​ണ് പു​​​തി​​​യ വെ​​​ര്‍​ട്യൂ​​​സി​​ന്‍റെ വ​​ര​​വ്.


പ്രീ​​​മി​​​യം മി​​​ഡ് സൈ​​​സ് സെ​​​ഡാ​​​ന്‍ സെ​​​ഗ്‌മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും നീ​​​ളം കൂ​​​ടി​​​യ കാ​​​റാ​​​ണി​​​ത്. 521 ലി​​​റ്റ​​​ര്‍ ബൂ​​​ട്ട് സ്‌​​​പേ​​​സും കാ​​​ബി​​​നും ആ​​​റ് എ​​​യ​​​ര്‍ ബാ​​​ഗു​​​ക​​​ളും ഒ​​​രു റി​​​വേ​​​ഴ്‌​​​സ് കാ​​​മ​​​റ ഉ​​​ള്‍​പ്പെ​​​ടെ നാ​​​ല്‍​പ്പ​​​തി​​​ല​​​ധി​​​കം സു​​​ര​​​ക്ഷാ ഫീ​​​ച്ച​​​റു​​​ക​​​ളും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​റു നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.