സർക്കാരിന് ഒ​രു കോ​ടി രൂ​പ ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് കെ​എ​ഫ്സി
സർക്കാരിന് ഒ​രു കോ​ടി രൂ​പ  ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് കെ​എ​ഫ്സി
Tuesday, June 21, 2022 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​ഫ്സി) സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​രു കോ​​​ടി രൂ​​​പ ലാ​​​ഭ​​​വി​​​ഹി​​​തം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് കെ​​​എ​​​ഫ്സി​​​യു​​​ടെ ലാ​​​ഭം ഇ​​​ര​​​ട്ടി​​​യോ​​​ളം വ​​​ർ​​​ധി​​​ച്ച് 13.20 കോ​​​ടി​​​യി​​​ലെ​​​ത്തി. മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി 3.27 ശ​​​ത​​​മാ​​​ന​​​മാ​​​യും അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 1.28 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.