സ്മാ​​ര്‍​ട്ട്, പ്രീ​​മി​​യം സ്വി​​ച്ച് ശ്രേ​​ണി അ​​വ​​ത​​രി​​പ്പി​​ച്ച് ഹാ​​വെ​​ല്‍​സ്
സ്മാ​​ര്‍​ട്ട്, പ്രീ​​മി​​യം സ്വി​​ച്ച് ശ്രേ​​ണി  അ​​വ​​ത​​രി​​പ്പി​​ച്ച് ഹാ​​വെ​​ല്‍​സ്
Saturday, August 6, 2022 1:03 AM IST
കൊ​​​​ച്ചി: ഹാ​​​​വെ​​​​ല്‍​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ല്‍ ക്രാ​​​​ബ്ട്രീ സി​​​​ഗ്നി​​​​യ സ്വി​​​​ച്ചു​​​​ക​​​​ളു​​​​ടെ നൂ​​​​ത​​​​ന ശ്രേ​​​​ണി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സ്മാ​​​​ര്‍​ട്ട്, ല​​​​ക്ഷ്വ​​​​റി (സി​​​​ഗ്നി​​​​യ സ്മാ​​​​ര്‍​ട്ട്, സി​​​​ഗ്നി​​​​യ ഗ്രാ​​​​ന്‍​ഡ്) എ​​​​ന്നീ ര​​​​ണ്ടു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​​ണു പു​​​​തി​​​​യ സ്വി​​​​ച്ചു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ര​​​​ണ്ട്, നാ​​​​ല് ചാ​​​​ന​​​​ല്‍ റി​​​​ലേ സ്വി​​​​ച്ചു​​​​ക​​​​ള്‍, സ്മാ​​​​ര്‍​ട്ട് സിം​​​​ഗി​​​​ള്‍-​​​​ചാ​​​​ന​​​​ല്‍ പ​​​​വ​​​​ര്‍ സ്വി​​​​ച്ച്, ക​​​​ര്‍​ട്ട​​​​ന്‍ റി​​​​ലേ സ്വി​​​​ച്ച്, ഒ​​​​രു സ്മാ​​​​ര്‍​ട്ട് ഫാ​​​​ന്‍ റെ​​​​ഗു​​​​ലേ​​​​റ്റ​​​​ര്‍ എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന സി​​​​ഗ്നി​​​​യ സ്മാ​​​​ര്‍​ട്ട് ശ്രേ​​​​ണി, ക​​​​ണ​​​​ക്ട് ചെ​​​​യ്ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു.


ആ​​​​മ​​​​സോ​​​​ണ്‍ അ​​​​ല​​​​ക്‌​​​​സ പോ​​​​ലു​​​​ള്ള വോ​​​​യ്‌​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചും ഈ ​​​​സ്വി​​​​ച്ചു​​​​ക​​​​ള്‍ നി​​​​യ​​​​ന്ത്രി​​​​ക്കാം. പ്ലാ​​​​സ്റ്റി​​​​ക്, മെ​​​​റ്റ​​​​ല്‍ പ്ലേ​​​​റ്റു​​​​ക​​​​ള്‍, ഗ്ലാ​​​​സ് പ്ലേ​​​​റ്റു​​​​ക​​​​ള്‍, വു​​​​ഡ് ഫി​​​​നി​​​​ഷ് പ്ലേ​​​​റ്റു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി 11 വ്യ​​​​ത്യ​​​​സ്ത ഫി​​​​നി​​​​ഷു​​​​ക​​​​ളി​​​​ല്‍ സി​​​​ഗ്നി​​​​യ ഗ്രാ​​​​ന്‍​ഡ് ശ്രേ​​​​ണി സ്വി​​​​ച്ചു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.