കോ​​വി​​ഡ്കാ​​ല യാ​​ത്രാ​​സു​​ര​​ക്ഷ​​യ്ക്ക് സി​​യാ​​ലി​​ന് ആ​​ഗോ​​ള അം​​ഗീ​​കാ​​രം
കോ​​വി​​ഡ്കാ​​ല യാ​​ത്രാ​​സു​​ര​​ക്ഷ​​യ്ക്ക് സി​​യാ​​ലി​​ന് ആ​​ഗോ​​ള അം​​ഗീ​​കാ​​രം
Saturday, September 24, 2022 12:47 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ‌്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് എ​​യ​​ർ​​പോ​​ർ​​ട്ട് കൗ​​ൺ​​സി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ എ​​യ​​ർ​​പോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക്വാ​​ളി​​റ്റി അ​​വാ​​ർ​​ഡ്. കോ​​വി​​ഡ് അ​​തി​​രൂ​​ക്ഷ​​മാ​​യ 2021 -22 ൽ കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യ യാ​​ത്ര ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി ന​​ട​​പ്പി​​ലാ​​ക്കി​​യ "മി​​ഷ​​ൻ സേ​​ഫ്ഗാ​​ർ​​ഡിം​​ഗ്'എ​​ന്ന പ​​ദ്ധ​​തി​​യാ​​ണ് അ​​വാ​​ർ​​ഡ് ല​​ഭ്യ​​മാ​​ക്കി​​യ​​ത്.

ആ​​ഗോ​​ള വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ൽ വി​​മാ​​ന​​ത്താ​​വ​​ള ക​​മ്പ​​നി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ബ​​ഹു​​മ​​തി​​യാ​​ണ് എ​​എ​​സ്ക്യൂ അ​​വാ​​ർ​​ഡ്.

പോ​​ള​​ണ്ടി​​ലെ ക്രാ​​ക്കോ​​വി​​ൽ ന​​ട​​ന്ന ഗ്ലോ​​ബ​​ൽ സ​​മ്മി​​റ്റി​​ൽ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ എ​​സ്. സു​​ഹാ​​സ്, എ​​സി​​ഐ വേ​​ൾ​​ഡ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ലൂ​​യി​​സ് ഫി​​ലി​​പ്പ് ഡി ​​ഒ​​ലി​​വേ​​ര​​യി​​ൽ നി​​ന്നും അ​​വാ​​ർ​​ഡ് ഏ​​റ്റു​​വാ​​ങ്ങി. യാ​​ത്ര​​ക്കാ​​രി​​ൽ ന​​ട​​ത്തി​​യ എ​​എ​​സ്ക്യൂ ഗ്ലോ​​ബ​​ൽ എ​​യ​​ർ​​പോ​​ർ​​ട്ട് സ​​ർ​​വേ വ​​ഴി​​യാ​​ണ് അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.
നി​​ല​​വി​​ലു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്കു പു​​റ​​മേ ഇ​​ത്ത​​വ​​ണ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ശു​​ചി​​ത്വം ഉ​​റ​​പ്പാ​​ക്കാ​​ൻ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളും അ​​വാ​​ർ​​ഡ് നി​​ർ​​ണ​​യ​​ത്തി​​നാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.


എ​​യ​​ർ​​പോ​​ർ​​ട്ട് ഡ​​യ​​റ​​ക്ട​​ർ സി. ​​ദി​​നേ​​ശ് കു​​മാ​​ർ, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ സ​​ജി കെ. ​​ജോ​​ർ​​ജ്, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ​​മാ​​രാ​​യ ടി.​​ഐ. ബി​​നി , ജോ​​സ​​ഫ് പീ​​റ്റ​​ർ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

മി​​ഷ​​ൻ സേ​​ഫ്ഗാ​​ർ​​ഡിം​​ഗ് എ​​ന്ന പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യ​​തോ​​ടെ മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 92.66 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യും സ​​ർ​​വീ​​സു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 60.06 ശ​​ത​​മാ​​ന​​വും വ​​ള​​ർ​​ച്ച​​യും സി​​യാ​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി. രാ​​ജ്യാ​​ന്ത​​ര ട്രാ​​ഫി​​ക്കി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ രാ​​ജ്യ​​ത്തെ മൂ​​ന്നാ​​മ​​ത്തെ തി​​ര​​ക്കേ​​റി​​യ വി​​മാ​​ന​​ത്താ​​വ​​ള​​മെ​​ന്ന സ്ഥാ​​ന​​വും സി​​യാ​​ൽ ക​​ര​​സ്ഥ​​മാ​​ക്കി. പ്ര​​തി​​വ​​ർ​​ഷം 5 -15 ദ​​ശ​​ല​​ക്ഷം വ​​രെ യാ​​ത്ര​​ക്കാ​​രെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന പ​​ട്ടി​​ക​​യി​​ലാ​​ണ് കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ളം ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.