ക​ല്യാ​ണ​രാ​മ​ന് അ​ൻ​മോ​ൽ ര​ത്ന അ​വാ​ർ​ഡ്
ക​ല്യാ​ണ​രാ​മ​ന്  അ​ൻ​മോ​ൽ  ര​ത്ന അ​വാ​ർ​ഡ്
Friday, September 30, 2022 11:57 PM IST
കൊ​​​ച്ചി: ഓ​​​ൾ ഇ​​​ന്ത്യ ജെം​​​സ് ആ​​​ൻ​​​ഡ് ജ്വ​​​ല്ല​​​റി കൗ​​​ൺ​​​സി​​​ൽ മും​​​ബൈ​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ല​​​റി അ​​​വാ​​​ർ​​​ഡ്സി​​​ൽ ക​​​ല്യാ​​​ൺ ജ്വ​​​ല്ലേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ അ​​​ൻ​​​മോ​​​ൽ ര​​​ത്ന അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​നാ​​​യി. അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വേ​​​ണ്ടി മ​​​ക​​​നും ക​​​ല്യാ​​​ൺ ജ്വ​​​ല്ലേ​​​ഴ്സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

ക​​​ല്യാ​​​ൺ ജ്വ​​​ല്ലേ​​​ഴ്സ് എ​​​ന്ന ബ്രാ​​​ൻ​​​ഡി​​​നെ പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ച്ച ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍റെ ബി​​​സി​​​ന​​​സി​​​നോ​​​ടു​​​ള്ള മാ​​​ർ​​​ഗ​​​ദ​​​ർ​​​ശ​​​ക​​​മാ​​​യ സ​​​മീ​​​പ​​​ന​​​വും സം​​​രം​​​ഭ​​​ക​​​ത്വ മ​​​നോ​​​ഭാ​​​വ​​​വു​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​വാ​​​ർ​​​ഡി​​​ന​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.


ജെം​​​സ് ആ​​​ൻ​​​ഡ് ജ്വ​​​ല്ല​​​റി കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ശി​​​ഷ് പേ​​​ത്തേ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സാ​​​യം മെ​​​ഹ്റ, ക​​​ണ്‍​വീ​​​ന​​​ർ നി​​​തി​​​ൻ ഖ​​​ണ്ഡേ​​​ൽ​​​വാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.