ഹൃദയം തുറക്കാതെയുള്ള നൂതന വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി
ഹൃദയം തുറക്കാതെയുള്ള നൂതന വാൽവ് മാറ്റിവയ്ക്കൽ  ശസ്ത്രക്രിയയുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി
Sunday, October 2, 2022 1:10 AM IST
പാ​ലാ: ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കി പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ 82 വ​യ​സ്‌​സു​കാ​രി​ക്ക് നൂ​ത​ന ചി​കി​ത്സാ രീ​തി​യാ​യ ടാ​വി യി​ലൂ​ടെ ഹൃ​ദ​യ വാ​ൽ​വ് മാ​റ്റി​വെ​ച്ചു.

ചി​കി​ത്സ​ക്ക് വി​ധേ​യ​യാ​യ 82 വ​യ​സസു​ള്ള കോ​ട്ട​യം സ്വ​ദേ​ശി​നി​ക്ക് അ​കാ​ര​ണ​മാ​യി ബോ​ധ​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നൊ​പ്പം ത​ന്നെ ശ്വാ​സ ത​ട​സ്‌​സ​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മെ​ഡി​സി​റ്റി​യി​ൽ ഇ​വ​രു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ര​ക്തം എ​ത്തി​ക്കു​ന്ന മ​ഹാ​ധ​മ​നി​യി​ലെ വാ​ൽ​വി​ന് ത​ക​രാ​ർ ക​ണ്ടെ​ത്തി.

രോ​ഗി​യു​ടെ പ്രാ​യം ക​ണ​ക്കി​ലെടു​ത്ത് ഹൃ​ദ​യം തു​റ​ന്നു​ള്ള വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ലിനു പകരം ട്രാ​ൻ​സ്ക​തീ​റ്റ​ർ അ​യോ​ർ​ട്ടി​ക് വാ​ൽ​വ് ഇം​പ്ലാ​ന്റേ​ഷ​ൻ (ടാ​വി) എ​ന്ന നൂ​ത​ന രീ​തി​യി​ലൂ​ടെ ഹൃ​ദ​യ വാ​ൽ​വ് ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ഒ​ന്ന​ര മ​ണി​ക്കൂ​ർ മാ​ത്രം നീ​ണ്ടു നി​ന്ന ടാ​വി പൂ​ർ​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ രോ​ഗി​ ആശുപത്രി വിട്ടു. ഈ ​ചി​കി​ത്സാ രീ​തി​യി​ലൂ​ടെ രോ​ഗി​ക്ക് ചു​രു​ങ്ങി​യ ആ​ശു​പ​ത്രി വാ​സ​ത്തി​ലൂ​ടെ ത​ന്നെ വേ​ഗ​ത്തി​ൽ ഫ​ല​പ്രാ​പ്തി ല​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്റ്റ​ർ മോ​ൺ. ഡോ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ടന്‍റ്് ഡോ. ​രാ​ജീ​വ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​രാ​ജു ജോ​ർ​ജ്, ഡോ. ​ബി​ബി ചാ​ക്കോ, കാ​ർ​ഡി​യാ​ക് സ​ർ​ജ​ൻ ഡോ. ​കൃ​ഷ്ണ​ൻ സി, ​കാ​ർ​ഡി​യാ​ക് അ​ന​സ്ത്ത​റ്റി​സ്റ്റ് ഡോ. ​നി​തീ​ഷ് പി, ​മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​ർ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.