വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; സിംഗപ്പൂർ എയർലൈൻസിനും ഓഹരി പങ്കാളിത്തം
വിസ്താര എയർ ഇന്ത്യയിൽ  ലയിക്കും;  സിംഗപ്പൂർ എയർലൈൻസിനും  ഓഹരി പങ്കാളിത്തം
Tuesday, November 29, 2022 11:50 PM IST
ന്യൂ​ഡ​ൽ​ഹി: വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ് ടാ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ​ർ ഇ​ന്ത്യ​യി​ൽ ല​യി​ക്കും. ല​യന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് ലി​മി​റ്റ​ഡ് (എ​സ്ഐ​എ) ഏ​ക​ദേ​ശം 250 മി​ല്യ​ണ്‍ ഡോ​ള​ർ എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്ക് നി​ക്ഷേ​പി​ക്കും, റെ​ഗു​ലേ​റ്റ​റി അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി 2024 മാ​ർ​ച്ചോ​ടെ ല​യ​നം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സിം​ഗ​പ്പൂ​ർ കാ​രി​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം മു​ന്പ് സ​ർ​ക്കാ​ർ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി 18,000 കോ​ടി രൂ​പ​യ്ക്ക് എ​യ​ർ ഇ​ന്ത്യ​യെ ടാ​റ്റ വാ​ങ്ങി​യ​തി​നാ​ൽ, അ​തി​ന്‍റെ എ​ല്ലാ ഏ​വി​യേ​ഷ​ൻ ബ്രാ​ൻ​ഡു​ക​ളും ആ ​പേ​രി​ൽ ല​യി​പ്പി​ക്കാ​നാ​ണ് ടാ​റ്റ​യു​ടെ പ​ദ്ധ​തി.


ഇ​ട​പാ​ടി​ന്‍റെ ഭാ​ഗ​മാ​യി സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് 2000 കോ​ടി എ​യ​ർ ഇ​ന്ത്യ​യി​ൽ ഉ​ട​ൻ നി​ക്ഷേ​പി​ക്കും. നി​ല​വി​ൽ വി​സ്താ​ര​യി​ലെ 51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ടാ​റ്റ​ക്കും 49 ശ​ത​മാ​നം വി​സ്താ​ര​ക്കു​മാ​ണ്. 2013ലാ​ണ് ഇ​രു ക​ന്പ​നി​ക​ളും ചേ​ർ​ന്ന് വി​മാ​ന​ക്കന്പ​നി തു​ട​ങ്ങി​യ​ത്. വി​സ്താ​ര എ​യ​ർ ഇ​ന്ത്യ​യി​ൽ ല​യി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും​വ​ലി​യ വി​മാ​ന ക​ന്പ​നി​യാ​യി എ​യ​ർ ഇ​ന്ത്യ മാ​റും.

ല​യ​ന​ത്തോ​ടെ എ​യ​ർ ഇ​ന്ത്യ​യു​ടെ 113, എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ​യു​ടെ 28, വി​സ്താ​ര​യു​ടെ 53, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ 24 എ​ന്നി​ങ്ങ​നെ മൊ​ത്തം ഫ്ളൈ​റ്റു​ക​ളു​ടെ എ​ണ്ണം 218 ആ​യി ഉ​യ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.