‘മെസേജ് യുവേഴ്സ്‌സെൽഫ്’; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്
‘മെസേജ് യുവേഴ്സ്‌സെൽഫ്’;  പുത്തൻ ഫീച്ചറുമായി വാട്സ്ആപ്
Tuesday, November 29, 2022 11:50 PM IST
ന്യൂയോർക്ക്: ‘മെ​സേ​ജ് യു​വേഴ്സ്​സെ​ൽ​ഫ്’ എ​ന്ന പേ​രി​ൽ പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് വാട് സ്ആപ്്. ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഓ​ഡി​യോ​യും ആ​പ്പി​നു​ള്ളി​ൽ ത​ന്നെ സ്വ​യം പ​ങ്കി​ടാ​ൻ ക​ഴി​യും.

കു​റി​പ്പു​ക​ൾ അ​യ​ച്ചി​ടാ​നും റി​മൈ​ൻ​ഡ​റു​ക​ൾ സെ​റ്റ് ചെ​യ്യാ​നും ഇ​ത് സ​ഹാ​യി​ക്കും. ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ഗി​ച്ച്, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഓ​ഡി​യോ​യും കു​റി​പ്പു​ക​ളും ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളും ഷോ​പ്പിം​ഗ് ലി​സ്റ്റു​ക​ളും ആ​പ്പി​നു​ള്ളി​ൽ ത​ന്നെ സ്വ​യം പ​ങ്കി​ടാ​ൻ ക​ഴി​യും.

ഐ​ഫോ​ണ്‍, ആ​ൻ​ഡ്രോ​യി​ഡ് സ്മാ​ർ​ട്ട്ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് വാ​ട്ട്സാ​പ്പി​ലെ മെ​സേ​ജ് യു​വേഴ്സ്‌സെ​ഫ് ഫീ​ച്ച​ർ ല​ഭ്യ​മാ​വും, കൂ​ടാ​തെ വ​രും ആ​ഴ്ച​ക​ളി​ൽ ഈ ​ഫീ​ച്ച​ർ എ​ല്ലാ വാ​ട്ട്സാ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ കാ​ത്തി​രു​ന്നാ​ലേ ഈ ​ഫീ​ച്ച​ർ എ​ല്ലാ​വ​ർ​ക്കും പ​രീ​ക്ഷി​ക്കാ​ൻ ക​ഴി​യൂ. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലൂ​ടെ​യോ ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ നി​ന്നോ ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​കൂ.

അ​പ്ഡേ​റ്റ് ചെ​യ്ത വാട് സ്ആപ് തു​റ​ക്കു​ക, ഒ​രു പു​തി​യ ചാ​റ്റ് ക്രി​യേ​റ്റ് ചെ​യ്യു​ക എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്യു​ക, കോ​ണ്‍ടാ​ക്റ്റു​ക​ളി​ൽ നി​ന്ന് സ്വ​ന്തം ന​ന്പ​ർ നി​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യും. അ​വ​സാ​ന​മാ​യി, നി​ങ്ങ​ളു​ടെ ന​ന്പ​ർ തെര​ഞ്ഞെ​ടു​ത്ത് മെസേജ് അ​യ​യ്ക്കു​ന്ന​ത് ആ​രം​ഭി​ക്കു​ക. ഉ​പ​യോ​ക്താ​ക്ക​ൾ പു​തി​യ ചാ​റ്റ് സൃ​ഷ്ടി​ക്കു​ന്പോ​ൾ വാ​ട്സ്ആ​പ്പി​ലെ കോ​ണ്‍ടാ​ക്റ്റ് ലി​സ്റ്റി​ന്‍റെ മു​ക​ളി​ൽ അ​വ​രു​ടെ കോ​ണ്‍ടാ​ക്റ്റ് കാ​ണും. ആ ​കോ​ണ്‍ടാ​ക്റ്റി​ൽ ടാ​പ്പു​ചെയ്താ​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചാ​റ്റ് സ്ക്രീ​നി​ലെ​ത്തും.


ഇ​മേ​ജ് ബ്ല​ർ ചെ​യ്യാ​നു​ള​ള ഓ​പ്ഷ​ൻ അ​ടു​ത്തി​ടെ​യാ​ണ് വാ​ട്ട്സ്ആ​പ്പ് കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ട്ട്സ്ആ​പ്പ് ബി​സി​ന​സ് പ്രൊ​ഫൈ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഷോ​പ്പിം​ഗ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ ഫീ​ച്ച​റും പു​റ​ത്തി​റ​ക്കി​യ​ത്.

നേരത്തെ ക​മ്മ്യൂ​ണി​റ്റി ഫീ​ച്ച​റു​മാ​യും ആ​പ്പ് എ​ത്തി​യി​രു​ന്നു. ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നാ​ണ് പു​തി​യ ഫീ​ച്ച​ർ വാ​ട്ട്സ്ആ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്.

മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാട് സ്ആപ്പി​ന്‍റെ പു​തി​യ ക​മ്മ്യൂ​ണി​റ്റി ഫീ​ച്ച​ർ ആ​ൻ​ഡ്രോ​യി​ഡി​ലും ഐ​ഒ​എ​സി​ലും വെ​ബ്പ​തി​പ്പി​ലും ല​ഭ്യ​മാ​ണ്.​ആ​ൻ​ഡ്രോ​യി​ഡി​ലും ഐ​ഒ​എ​സി​ലും ചാ​റ്റി​ന് അ​ടു​ത്താ​യി ത​ന്നെ ക​മ്മ്യൂ​ണി​റ്റീ​സി​ന്‍റെ ലോ​ഗോ കാ​ണാം. വാട് സ്ആപ് വെ​ബി​ൽ നോ​ക്കി​യാ​ൽ ഏ​റ്റ​വും മു​ക​ളി​ലാ​യി ക​മ്മ്യൂ​ണി​റ്റീ​സ് ലോ​ഗോ ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.