ടൊ​​യോ​​ട്ട​​യെ ഇ​​ന്ത്യ​​യി​​ലെത്തിച്ച വിക്രം ശ്രീകാന്ത് കിർലോസ്കർ ഒാർമയായി
ടൊ​​യോ​​ട്ട​​യെ ഇ​​ന്ത്യ​​യി​​ലെത്തിച്ച വിക്രം ശ്രീകാന്ത് കിർലോസ്കർ ഒാർമയായി
Thursday, December 1, 2022 12:01 AM IST
ബം​​ഗ​​ളൂ​​രു: ടൊ​​യോ​​ട്ട-കി​​ർ​​ലോ​​സ്ക​​ർ മോ​​ട്ടോ​​ർ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ വി​​ക്രം ശ്രീ​​കാ​​ന്ത് കി​​ർ​​ലോ​​സ്ക​​ർ അ​​ന്ത​​രി​​ച്ചു. 64 വ​​യ​​സാ​​യി​​രു​​ന്നു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്നാ​​ണ് മ​​ര​​ണം. ഹൃ​​ദ​​യാ​​ഘാ​​തം ഉ​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​സ്തി​​ഷ്ക മ​​ര​​ണം സം​​ഭ​​വി​​ച്ച​​താ​​യി കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പ​​റ​​ഞ്ഞു. ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് കു​​ഴ​​ഞ്ഞു​​വീ​​ണ അ​​ദ്ദേ​​ഹ​​ത്തെ ബം​​ഗ​​ളൂ​​രു​​വി​​ലെ എ​​യ​​ർ​​പോ​​ർ​​ട്ട് റോ​​ഡി​​ലു​​ള്ള മ​​ണി​​പ്പാ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു.

1888ൽ ​​ആ​​രം​​ഭി​​ച്ച കി​​ർ​​ലോ​​സ്ക​​ർ ഗ്രൂ​​പ്പി​​ന്‍റെ നാ​​ലാം ത​​ല​​മു​​റ അം​​ഗ​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പ​​ന്പു​​ക​​ൾ, എ​​ൻ​​ജി​​നു​​ക​​ൾ, കം​​പ്ര​​സ​​റു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് കി​​ർ​​ലോ​​സ്ക​​ർ ഗ്രൂ​​പ്പി​​ന്‍റെ പ്ര​​ധാ​​ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ. കൂ​​ടാ​​തെ ആ​​ക്സി​​ലു​​ക​​ൾ, ഡ്രൈ​​വ് ഷാ​​ഫ്റ്റു​​ക​​ൾ, ട്രാ​​ൻ​​സ്മി​​ഷ​​നു​​ക​​ൾ എ​​ന്നി​​വ​​യും കി​​ർ​​ലോ​​സ്ക​​ർ നി​​ർ​​മി​​ക്കു​​ന്നു.

1958 ന​​വം​​ബ​​റി​​ലാ​​ണ് വി​​ക്രം കി​​ർ​​ലോ​​സ്ക​​ർ ജ​​നി​​ച്ച​​ത്. വ്യ​​വ​​സാ​​യി​​യാ​​യ എ​​സ്എ​​ൽ കി​​ർ​​ലോ​​സ്ക​​റി​​ന്‍റെ മ​​ക​​നാ​​ണ് ശ്രീ​​കാ​​ന്ത് കി​​ർ​​ലോ​​സ്ക​​ർ. 1888 ൽ ​​ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഇ​​രു​​ന്പ് ക​​ല​​പ്പ​​യു​​ടെ നി​​ർ​​മാ​​ണ​​മാ​​ണ് കി​​ർ​​ലോ​​സ്ക​​ർ ഗ്രൂ​​പ്പ് ആ​​രം​​ഭി​​ച്ച​​ത്.

വി​​ക്രം കി​​ർ​​ലോ​​സ്ക​​ർ ഉൗ​​ട്ടി​​യി​​ലെ ലോ​​റ​​ൻ​​സ് സ്കൂ​​ളി​​ലാ​​ണ് പ​​ഠി​​ച്ച​​ത്. സ്കൂ​​ൾ പ​​ഠ​​ന​​ത്തി​​നു ശേ​​ഷം, കി​​ർ​​ലോ​​സ്ക​​ർ ത​​ന്‍റെ മു​​ത്ത​​ച്ഛ​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​മാ​​യ മ​​സാ​​ച്ചു​​സെ​​റ്റ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി​​യി​​ൽ ഉ​​ന്ന​​ത പ​​ഠ​​ന​​ത്തി​​നാ​​യി ചേ​​ർ​​ന്നു. എം​​ഐ​​ടി​​യി​​ൽ നി​​ന്ന് മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ബി​​രു​​ദം നേ​​ടി. കി​​ർ​​ലോ​​സ്ക​​ർ 1998 മു​​ത​​ൽ ബെം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യ ടൊ​​യോ​​ട്ട കി​​ർ​​ലോ​​സ്ക​​റി​​ന്‍റെ വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്നു. ടൊ​​യോ​​ട്ട ഗ്രൂ​​പ്പു​​മാ​​യി ചേ​​ർ​​ന്ന് ഓ​​ട്ടോ​​മൊ​​ബൈ​​ൽ നി​​ർ​​മാ​​ണ വ്യ​​വ​​സാ​​യ രം​​ഗ​​ത്തും കി​​ർ​​ലോ​​സ്ക​​ർ ഗ്രൂ​​പ്പ് വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ചി​​രു​​ന്നു.


ജാ​​പ്പ​​നീ​​സ് വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ടൊ​​യോ​​ട്ട മോ​​ട്ടോ​​ർ ക​​ന്പ​​നി​​യു​​ടെ​​യും കി​​ർ​​ലോ​​സ്ക​​ർ ഗ്രൂ​​പ്പി​​ന്‍റെ​​യും സം​​യു​​ക്ത സം​​രം​​ഭ​​മാ​​ണ് ടൊ​​യോ​​ട്ട കി​​ർ​​ലോ​​സ്ക​​ർ മോ​​ട്ടോ​​ർ (ടികെഎം). 1990 ക​​ളു​​ടെ അ​​വ​​സാ​​ന​​ത്തി​​ൽ ടൊ​​യോ​​ട്ട​​യു​​ടെ ബി​​സി​​ന​​സ് ഇ​​ന്ത്യ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്ന വ്യ​​ക്തി​​യാ​​യാ​​ണ് ശ്രീ​​കാ​​ന്ത് കി​​ർ​​ലോ​​സ്ക​​ർ ഇ​​ന്ത്യ​​ൻ വ്യാ​​വ​​സാ​​യി​​ക രം​​ഗ​​ത്ത് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.

ഇ​​ന്ന്, ഇ​​ന്ത്യ​​യി​​ലെ ടൊ​​യോ​​ട്ട ബി​​സി​​ന​​സു​​ക​​ളി​​ൽ കി​​ർ​​ലോ​​സ്ക​​ർ സി​​സ്റ്റം​​സ് പ​​ങ്കാ​​ളി​​യാ​​യ നി​​ര​​വ​​ധി ക​​ന്പ​​നി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്നു. ടൊ​​യോ​​ട്ട​​യ്ക്കൊ​​പ്പം ടെ​​ക്സ്റ്റൈ​​ൽ മെ​​ഷി​​ന​​റി, മാ​​നു​​ഫാ​​ക്ച​​റിം​​ഗ് കാ​​റു​​ക​​ൾ, ഓ​​ട്ടോ ഘ​​ട​​ക​​ങ്ങ​​ൾ, അ​​ലു​​മി​​നി​​യം ഡൈ​​കാ​​സ്റ്റിം​​ഗ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ വി​​ക്രം കി​​ർ​​ലോ​​സ്ക​​റി​​ന്‍റെ കി​​ർ​​ലോ​​സ്ക​​ർ സി​​സ്റ്റം​​സ് ലി​​മി​​റ്റ​​ഡ് നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ദ്ധ്യ​​മാ​​ണ്.

2019-20 കാ​​ല​​യ​​ള​​വി​​ൽ കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡ​​സ്ട്രി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം നി​​ല​​വി​​ൽ സി​​ഐ​​ഐ മാ​​നു​​ഫാ​​ക്ച​​റിം​​ഗ് കൗ​​ണ്‍സി​​ൽ, സി​​ഐ​​ഐ ട്രേ​​ഡ് ഫെ​​യ​​റി​​ന്‍റെ കൗ​​ണ്‍സി​​ൽ ചെ​​യ​​ർ​​മാ​​നും ഹൈ​​ഡ്ര​​ജ​​ൻ ടാ​​സ്ക് ഫോ​​ഴ്സ് ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്നു. റോ​​ഡ് ഐ​​ല​​ൻ​​ഡ് സ്കൂ​​ൾ ഓ​​ഫ് ഡി​​സൈ​​നി​​ന്‍റെ ബോ​​ർ​​ഡ് ഓ​​ഫ് ട്ര​​സ്റ്റി​​യി​​ലും കി​​ർ​​ലോ​​സ്ക​​ർ അം​​ഗ​​മാ​​യി​​രു​​ന്നു. 1990 ക​​ളി​​ൽ ടൊ​​യോ​​ട്ട മോ​​ട്ടോ​​ർ കോ​​ർ​​പ്പ​​റേ​​ഷ​​ൻ നി​​ർ​​മാ​​ണ രീ​​തി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ആ​​ഗോ​​ള ബ്രാ​​ൻ​​ഡ് ആ​​യി ഉ​​യ​​ർ​​ന്നു.

കി​​ർ​​ലോ​​സ്കറിന് മാ​​ന​​സി എ​​ന്ന് പേ​​രു​​ള്ള ഒ​​രു മ​​ക​​ളു​​ണ്ട്. കു​​ടും​​ബ ബി​​സി​​ന​​സി​​ലേ​​ക്ക് പി​​താ​​വി​​ന്‍റെ പാ​​ത പി​​ന്തു​​ട​​രു​​ന്ന മാ​​ന​​സി കി​​ർ​​ലോ​​സ്ക​​ർ സി​​സ്റ്റം​​സി​​ന്‍റെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റും ടൊ​​യോ​​ട്ട മോ​​ട്ടോ​​ഴ്സി​​ന്‍റെ ബോ​​ർ​​ഡ് അം​​ഗ​​വു​​മാ​​ണ്. നോ​​യ​​ൽ ടാ​​റ്റ​​യു​​ടെ മ​​ക​​ൻ നെ​​വി​​ൽ ടാ​​റ്റ​​യെ മാ​​ന​​സി 2019ൽ ​​വി​​വാ​​ഹം ക​​ഴി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.