വാക്കറൂവിന്റെ വേള്‍ഡ്കപ്പ് പ്രവചനമത്സരം തുടങ്ങി
Sunday, December 4, 2022 12:55 AM IST
കോഴിക്കോട്: രാജ്യത്തെ പാദരക്ഷാ നിര്‍മാതാക്കളില്‍ പ്രമുഖരായ വാക്കറൂ, വേള്‍ഡ്കപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തിനു തുടക്കം കുറിച്ചു. കളിയിലൂടെ അതിശയകരമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ www.walkaroo.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
18 വരെ മത്സരം ലൈവായി ഉണ്ടാകും. വേള്‍ഡ് കപ്പില്‍ മത്സരിക്കുന്ന ഫുട്ബോള്‍ ടീമുകളിലെ വിജയി ആരെന്ന് ഉപയോക്താവിനു പ്രവചിക്കാനുള്ള അവസരം ഓരോ ഗെയിമും നല്‍കും. രണ്ടായിരത്തില്‍ പരം വിജയികള്‍ക്ക് സ്മാര്‍ട്ട് വാച്ച്, സ്മാര്‍ട്ട് ഫോണ്‍, ബ്ലൂടൂത്ത് ഹെഡ് ഫോണ്‍, ആമസോണ്‍ വൗച്ചറുകള്‍ തുടങ്ങി ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ടാകുമന്ന് വാക്കറു ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ രാജേഷ് കുര്യന് പറഞ്ഞു.