ലീ ​യം​ഗ്ഹീ സാം​സം​ഗി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്
ലീ ​യം​ഗ്ഹീ  സാം​സം​ഗി​ന്‍റെ  ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്
Tuesday, December 6, 2022 12:04 AM IST
സോ​ൾ: സാം​സം​ഗ് ഇ​ല​ക്‌​ട്രോ​ണി​ക്സ് മൊ​ബൈ​ൽ ബി​സി​ന​സ് ഡി​വി​ഷ​ന്‍റെ ത​ല​പ്പ​ത്ത് വ​നി​ത​യെ നി​യ​മി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ ലീ ​യം​ഗ്ഹീ​യെ​യാ​ണ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണ കൊ​റി​യ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ് നി​ർ​മാ​താ​ക്ക​ളാ​യ സാം​സം​ഗ് ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വി​നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്.

സ്ഥാ​പ​ക കു​ടും​ബ​ത്തി​ൽ അം​ഗ​മ​ല്ലാ​ത്ത, ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ കോ​ർ​പ​റേ​ഷ​നാ​യ സാം​സം​ഗി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​ണ് ലീ ​യം​ഗ്ഹീ. 2007 മു​ത​ൽ സാം​സം​ഗ് ഇ​ല​ക്‌​ട്രോ​ണി​ക്സി​ൽ ജോ​ലി ചെ​യ്യു​ന്ന ലീ ​യം​ഗ്ഹീ 2012ൽ ​വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 10 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. സാം​സ​ങ്ങി​ൽ ചേ​രു​ന്ന​തി​ന് മു​ന്പ്, ലീ ​ലോ​റി​യ​ലി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.


ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ലീ ​ജേ​യോം​ഗ് ക​ന്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ശേ​ഷം ന​ട​ത്തി​യ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ലീ ​യം​ഗ്ഹീ​യു​ടെ സ്ഥാ​ന​ല​ബ്ദി. സാം​സം​ഗി​ന്‍റെ ഗാ​ല​ക്സി സീ​രീ​സ് ഫോ​ണു​ക​ളു​ടെ വി​ല്പ​ന​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​തോ​ടെ​യാ​ണ് ലീ ​യം​ഗ്ഹീ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.

1938 ലാ​ണ് ലീ ​ബ്യു​ങ്ചു​ൾ ഒ​രു വ്യാ​പാ​ര ക​ന്പ​നി​യാ​യി സാം​സം​ഗ് സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് സാം​സം​ഗ് 1960ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ് വ്യ​വ​സാ​യ​ത്തി​ലേ​ക്കു തി​രി​ഞ്ഞു. 1987ൽ ​ലീ​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്, സാം​സം​ഗ് അ​ഞ്ച് ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളാ​യി വേ​ർ​പി​രി​യു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.