ഡി​ലോ​യി​റ്റ് ഇ​ന്ത്യ ഫാ​സ്റ്റ് 50 പ​ട്ടി​ക​യി​ൽ കേ​ര​ള ഐ​ടി ക​ന്പ​നി
Wednesday, December 7, 2022 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ വ​​​ള​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ റാ​​​ങ്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ഡി​​​ലോ​​​യി​​​റ്റ് ഇ​​​ന്ത്യ ഫാ​​​സ്റ്റ് 50, പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​രു​​​പ​​​താം സ്ഥാ​​​ന​​​ത്താ​​​യി ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ് ഇ​​​ടം​​​പി​​​ടി​​​ച്ചു. ഏ​​​ഷ്യ- പ​​​സ​​​ഫി​​​ക് ടെ​​​ക്നോ​​​ള​​​ജി ഫാ​​​സ്റ്റ് 500 പ​​​ട്ടി​​​ക​​​യി​​​ലും റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ടം​​​പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ, ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സി​​​ന്‍റെ ഡെ​​​ലി​​​വ​​​റി ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് പ്ര​​​ധാ​​​ന​​​മാ​​​യും ന​​​ട​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ ഡെ​​​ലി​​​വ​​​റി സെ​​​ന്‍റ​​​ർ ഉ​​​ള്ള​​​ത്. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ശ​​​രാ​​​ശ​​​രി വ​​​രു​​​മാ​​​ന​​​വ​​​ർ​​​ധ​​​ന​​​വ് ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ഡി​​​ലോ​​​യി​​​റ്റ് റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.


ബാ​​​ങ്കിം​​​ഗ്, ഫി​​​ൻ​​​ടെ​​​ക്, ആ​​​രോ​​​ഗ്യം, ലോ​​​ജി​​​സ്റ്റി​​​ക്സ്, ഗ​​​താ​​​ഗ​​​തം, വാ​​​ഹ​​​നം, മീ​​​ഡി​​​യ, എ​​​ൻ​​​റ​​​ർ​​​ടെ​​​യി​​​ൻ​​​മെ​​​ൻ​​​റ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ്. അ​​​മേ​​​രി​​​ക്ക, ഓ​​​സ്ട്രേ​​​ലി​​​യ, ഗ​​​ൾ​​​ഫ്, എ​​​പി​​​എ​​​സി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ഡി​​​ലോ​​​യി​​​റ്റ് ടെ​​​ക്നോ​​​ള​​​ജി ഫാ​​​സ്റ്റ് 50 പ​​​ട്ടി​​​ക 2005 ലാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.