ലുലു വെഡ്ഡിംഗ് ഉത്സവിന് ലുലുമാളില്‍ തുടക്കമായി; ഞായറാഴ്ച സമാപിക്കും
Thursday, January 19, 2023 11:46 PM IST
കൊച്ചി : ലുലു വെഡ്ഡിംഗ് ഉത്സവ് കൊച്ചി ലുലുമാളില്‍ നടി അപര്‍ണ ബാലമുരളി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയ അപര്‍ണയെ വൈവിധ്യമാര്‍ന്ന നൃത്തച്ചുവടുകളുമായാണ് ചടങ്ങിലേക്ക് ആനയിച്ചത് .
നാളെയും ഞായറാഴ്ചയും നടക്കുന്ന ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയില്‍ ഏറ്റവും പുതിയ വെഡിംഗ് ഫാഷന്‍ ട്രെന്‍ഡുകള്‍ സന്ദര്‍ശകര്‍ക്ക് അടുത്തറിയാം.
ലുലു ഗ്രൂപ്പ് സിഒഒ രജിത് രാധാകൃഷ്ണന്, കോമേഴ്ഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, തിരുവനന്തപുരം ലുലു മാള്‍ റീജണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, ലുലു ഇന്ത്യ മീഡിയ കോ -ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു റീട്ടെയില്‍ ബയിംഗ് ഹെഡ് ദാസ് ദമോദരന്, തിരുവനന്തപുരം ലുലു മാള്‍ ജനറല്‍ മാനേജര്‍ കെ.കെ.ഷെരീഫ്, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ്, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ഥ് ശങ്കരന്, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപക് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.