ഇന്ത്യൻ നിർമിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഭറോസ് ടെസ്റ്റ് ചെയ്തു
ഇന്ത്യൻ നിർമിത മൊബൈൽ ഓപ്പറേറ്റിംഗ്  സിസ്റ്റം ഭറോസ് ടെസ്റ്റ് ചെയ്തു
Wednesday, January 25, 2023 1:07 AM IST
ചെ​ന്നൈ: ഇ​ന്ത്യ​ൻ നി​ർ​മി​ത പു​തി​യ മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം ഭ​റോ​സ് (BharOS- ഭാരത് ഒാപ്പറേറ്റിംഗ് സിസ്റ്റം) കേ​ന്ദ്ര ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, വി​വ​ര​സാ​ങ്കേ​തി​ക, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഇ​ന്നലെ ന്യൂ​ഡ​ൽ​ഹി​യി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ടെ​സ്റ്റ് ചെ​യ്തു.

ഐ​ഐ​ടി മ​ദ്രാ​സാ​ണ് ത​ദ്ദേ​ശ​നി​ർ​മി​ത മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ഭ​റോ​സി​നു പി​ന്നി​ലു​ള്ള​ത്. സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും ഈ ​ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ അ​തീ​വ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്നു.

ആ​പ്പി​ളി​ന്‍റെ ഐ​ഒ​എ​സും ഗൂ​ഗി​ളി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡും സ്മാ​ർ​ട്ഫോ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശൈ​ലി​യി​ൽ ത​ന്നെ​യാ​കും ഭ​റോ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം. മ​ദ്രാ​സി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (ഐ​ഐ​ടി) ഇ​ൻ​കു​ബേ​റ്റ് ചെ​യ്ത ജാ​ൻ​ഡ്കെ ഓ​പ്പ​റേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (ജാ​ൻ​ഡ്കോ​പ്സ്) ആ​ണ് ഭ​റോ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

വാ​ണി​ജ്യ​പ​ര​മാ​യ ഓ​ഫ് ദി​ ഷെ​ൽ​ഫ് ഹാ​ൻ​ഡ്സെ​റ്റു​ക​ളി​ൽ ഈ ​സി​സ്റ്റം ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ക​ഴി​യും. ക​ർ​ശ​ന​മാ​യ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷാ ആ​വ​ശ്യ​ക​ത​ക​ളും ഉ​ള്ള​തും മൊ​ബൈ​ലു​ക​ളി​ലെ നി​യ​ന്ത്രി​ത ആ​പ്പു​ക​ളി​ൽ ര​ഹ​സ്യാ​ത്മ​ക ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നി​ല​വി​ൽ ഭ​റോസ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.


പു​തി​യ ഒ​എ​സ് വി​ക​സി​പ്പി​ച്ച​വ​രെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ‘ശ​ക്ത​വും ത​ദ്ദേ​ശീ​യ​വും സ്വ​യം ആ​ശ്ര​യി​ക്കാ​വു​ന്ന​തു​മാ​യ ഈ ​ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന്‍റെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​വ് രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളാ​യി​രി​ക്കും. ഡാ​റ്റാ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള വി​ജ​യ​ക​ര​മാ​യ ചു​വ​ടു​വ​യ്പ്പാ​ണ് ’ഭറോസ്’ എ​ന്നും മ​ന്ത്രി പ്ര​ധാ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ഫോ​ണു​ക​ളി​ൽ വി​ദേ​ശ ഒ​എ​സു​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​തി​നു പ​ക​രം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഭ​റോ​സി​നൊ​പ്പം ഡി​ഫോ​ൾ​ട്ട് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഒ​ന്നും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ ഓ​രോ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. വി​ശ്വാ​സ്യ​ത​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ മാ​ത്രം ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​ൻ ഇ​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​വി​ന് സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.