ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച, ചൈ​ന​യി​ൽ സ്മാ​ർ​ട്ട്ഫോ​ണ്‍ വി​പ​ണി ഇ​ടി​വി​ലേ​ക്ക്
ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച,  ചൈ​ന​യി​ൽ സ്മാ​ർ​ട്ട്ഫോ​ണ്‍ വി​പ​ണി ഇ​ടി​വി​ലേ​ക്ക്
Tuesday, January 31, 2023 12:47 AM IST
ബെ​യ്ജിം​ഗ്: സ്ർ​ട്ട്ഫോ​ണ്‍ വി​പ​ണ​ന രം​ഗ​ത്ത് ചൈ​ന കി​ത​യ്ക്കു​ന്നു. പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ക​ഴി​ഞ്ഞ വ​ർ​ഷം ചൈ​ന​യു​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ൽ​പ്പ​ന ദ​ശാ​ബ്ദ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. 2021 ൽ 32.9 ​കോ​ടി ഹാ​ൻ​ഡ്സെ​റ്റു​ക​ളാ​ണ് ചൈ​ന വി​റ്റ​ഴി​ച്ച​ത്. എ​ന്നാ​ൽ, 2022ൽ 13 ​ശ​ത​മാ​നം ഇ​ടി​വോ​ടെ 28.6 കോ​ടി​യാ​യാ​ണ് ഹാ​ൻ​ഡ്സെ​റ്റു​ക​ളു​ടെ വി​ല്പ​ന ചു​രു​ങ്ങി​യ​ത്.

ചൈ​ന​യി​ൽ 2013 ന് ​ശേ​ഷം ആ​ദ്യ​മാ​ണ് സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ വാ​ർ​ഷി​ക വി​ൽ​പ്പ​ന 30 കോ​ടി​യി​ൽ താ​ഴെ​യെ​ത്തു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ചൈ​ന​യി​ൽ വ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ത് സ്മാ​ർ​ട്ട്ഫോ​ണ്‍ വി​പ​ണി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു.

ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളി​ൽ, വി​പ​ണി​യു​ടെ 18.6 ശ​ത​മാ​ന​വു​മാ​യി വി​വോ ഒ​ന്നാം സ്ഥാ​ന​ത്തും 18.1 ശ​ത​മാ​ന​വു​മാ​യി ഹോ​ണ​റി​നും തൊ​ട്ടു​പി​ന്നാ​ലെ​യും ഓ​പ്പോ​യ്ക്കും ആ​പ്പി​ളി​നും 16.8 ശ​ത​മാ​നം വി​ഹി​ത​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു, 13.7 ശ​ത​മാ​ന​വു​മാ​യി ഷ​ഓ​മി അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.


മാ​ർ​ക്ക​റ്റ് സാ​ച്ചു​റേ​ഷ​ൻ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്ക​ൽ, ഉ​ത്പ​ന്ന ന​വീ​ക​ര​ണ​ത്തി​ന്‍റെ അ​ഭാ​വം, 5ജി ​യു​ടെ കാ​ര്യ​മാ​യ പ്ര​മോ​ഷ​ൻ ന​ട​ക്കാ​തി​രു​ന്ന​ത് എ​ന്നീ കാ​ര​ണ​ങ്ങ​ൾ മൂ​ലം കോ​വി​ഡ് 19 ന്‍റെ ആ​ഘാ​ത​ത്തി​ന് മു​ന്പു​ത​ന്നെ ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ണ്‍ വി​പ​ണി ഇ​ടി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന മാ​ര​ർ​ക്ക​റ്റ് അ​ന​ലി​സ്റ്റ് നി​ക്കോ​ളാ​സ് ഗു​വോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.