മ​ല​ബാ​ര്‍ ഗ്രൂ​പ്പ് മു​പ്പ​താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
മ​ല​ബാ​ര്‍ ഗ്രൂ​പ്പ് മു​പ്പ​താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
Thursday, March 2, 2023 12:55 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പി​​​ന്‍റെ മു​​​പ്പ​​​താം വാ​​​ര്‍​ഷി​​​ക​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​യും കാ​​​ക്ക​​​ഞ്ചേ​​​രി കി​​​ന്‍​ഫ്ര പാ​​​ര്‍​ക്കി​​​ല്‍ സ്ഥാ​​​പി​​​ച്ച ആ​​​ധു​​​നി​​​ക ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ജു​​​വ​​​ല്ല​​​റി യൂ​​​ണി​​​റ്റ് ആ​​​ന്‍​ഡ് ഡി​​​സൈ​​​ന്‍ സ്റ്റു​​​ഡി​​​യോ​​​യു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​നം നാ​​​ലി​​​നു രാ​​​വി​​​ലെ 11.30നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും.

ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി ഒ​​​രു വ​​​ര്‍​ഷം നീ​​​ളു​​​ന്ന ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി അ​​​ഹ​​​മ്മ​​​ദ് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ മു​​​സ്‌​​ലിം ​ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് സ​​​യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കി​​​ന്‍​ഫ്ര പാ​​​ര്‍​ക്കി​​​ല്‍ 250 കോ​​​ടി രൂ​​​പ മു​​​ത​​​ല്‍​മു​​​ട​​​ക്കി​​​ല്‍ 1.75 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ലാ​​​ണ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ജു​​​വ​​​ല്ല​​​റി യൂ​​​ണി​​​റ്റ് ആ​​​ന്‍​ഡ് ഡി​​​സൈ​​​ന്‍ സ്റ്റു​​​ഡി​​​യോ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. യൂ​​​ണി​​​റ്റ് പൂ​​​ര്‍​ണ തോ​​​തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മ്പോ​​​ള്‍ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍​ക്കു തൊ​​​ഴി​​​ല്‍ ല​​​ഭി​​​ക്കും. ഇ​​​തി​​​ല്‍ 250- ഓ​​​ളം പേ​​​ര്‍ വ​​​നി​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും.


ലോ​​​ക​​​ത്തെ ഒ​​​ന്നാ​​​മ​​​ത്തെ സ്വ​​​ര്‍​ണം, ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ നി​​​ര്‍​മാ​​​ണ വി​​​ല്പ​​​ന ഗ്രൂ​​​പ്പാ​​​യി​​​വ​​​ള​​​രു​​​ക​​​യാ​​​ണു മ​​​ല​​​ബാ​​​റി​​​ന്‍റെ ല​​​ക്ഷ്യം. ഇ ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി മ​​​ല​​​ബാ​​​റി​​​ന് ഇ​​​പ്പോ​​​ള്‍ 307 ഷോ​​​റൂ​​​മു​​​ക​​​ളും 14 ആ​​​ഭ​​​ര​​​ണ​​​നി​​​ര്‍​മാ​​​ണ ശാ​​​ല​​​ക​​​ളു​​​മു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട് മാ​​​വൂ​​​ര്‍​റോ​​​ഡി​​​ല്‍ അ​​​ശോ​​​ക ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പം പു​​​തി​​​യ ഷോ​​​റൂം തു​​​റ​​​ക്കും.

ജ​​​യ്പൂ​​​ര്‍, സൂ​​​റ​​​ത്ത്, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ എ​​​ന്നീ ഇ​​​ന്ത്യ​​​ന്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​ലും ആ​​​ഭ​​​ര​​​ണ നി​​​ര്‍​മാ​​​ണ ശാ​​​ല​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ക​​​മ്പ​​​നി തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു.

‘മേ​​​യ്ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ, മാ​​​ര്‍​ക്ക​​​റ്റ് ടു ​​​ദി വേ​​​ള്‍​ഡ്’എ​​​ന്ന​​​താ​​​ണ് മ​​​ല​​​ബാ​​​റി​​​ന്റെ വി​​​ക​​​സ​​​ന ന​​​യം. മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ്ണ്ട​​​സ് ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​ര​​​ക്ട​​​ര്‍ ഒ.​​​അ​​​ഷ​​​ര്‍, ഗ്രൂ​​​പ്പ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ കെ. ​​​പി. വീ​​​രാ​​​ന്‍​കു​​​ട്ടി, എ. ​​​കെ. നി​​​ഷാ​​​ദ് എ​​​ന്നി​​​വ​​​രും വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.