നെറ്റ്ഫ്ലിക്സ് തടസപ്പെട്ടു
നെറ്റ്ഫ്ലിക്സ് തടസപ്പെട്ടു
Friday, March 3, 2023 2:09 AM IST
കാ​ലി​ഫോ​ർ​ണി​യ: നെ​റ്റ്ഫ്ലി​ക്സി​ന്‍റെ വീ​ഡി​യോ സ്ട്രീ​മിം​ഗ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ​രി​ക്കാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ട്വി​റ്റ​റി​ലും ത​ക​രാ​റി​നെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ടു.

പ​രാ​തി​പ്പെ​ട്ട​വ​രി​ൽ ഏ​ക​ദേ​ശം 55% ഉ​പ​യോ​ക്താ​ക്ക​ളും വെ​ബ്സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ന്ന‌​യി​ച്ച​ത്. സേ​വ​ന​ങ്ങ​ൾ മു​ട​ങ്ങി​യ​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ സ​മീ​പി​ച്ചെ​ങ്കി​ലും നെ​റ്റ്ഫ്ലി​ക്സ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. നെ​റ്റ്ഫ്ലി​ക്സി​ന്‍റെ വെ​ബ്സൈ​റ്റോ അ​തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളോ ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.


ആ​ഗോ​ള​ത​ല​ത്തി​ൽ 200 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ​രി​ക്കാ​ർ നെ​റ്റ്ഫ്ലി​ക്സി​നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം, ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്കി​ടെ, സ്ട്രീ​മിം​ഗ് സേ​വ​ന​മാ​യ ഡി​സ്നി + ഹോ​ട്ട്സ്റ്റാ​റും ത​ക​രാ​റി​ലാ​യി​രു​ന്നു. നെ​റ്റ്ഫ്ലി​ക്സ് ഒ​രി​ക്ക​ലും ഇ​ന്ത്യ​യി​ലെ വ​രി​ക്കാ​രു​ടെ എ​ണ്ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, അ​തി​ന്‍റെ സ​ഹ ​സി​ഇ​ഒ ടെ​ഡ് സ​ര​ണ്ടോ​സി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ, സ്ട്രീ​മിം​ഗ് സേ​വ​ന ക​ന്പ​നി​യു​ടെ അ​തി​വേ​ഗം വ​ള​രു​ന്ന വി​പ​ണി​യാ​ണ് ഇ​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.