മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ല്‍ എം.​എ.​ യൂ​സ​ഫ​ലി ഒ​ന്നാ​മ​ത്
മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും  സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ല്‍  എം.​എ.​ യൂ​സ​ഫ​ലി ഒ​ന്നാ​മ​ത്
Saturday, March 4, 2023 12:02 AM IST
ദു​​​ബാ​​​യ്: മി​​​ഡി​​​ല്‍ ഈ​​​സ്റ്റി​​​ലെ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​ന​​​മു​​​ള്ള ഇ​​ന്ത്യ​​ക്കാ​​രി​​ൽ ഒ​​ന്നാ​​മ​​നാ​​യി ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും അ​​​ബു​​​ദാ​​​ബി ചേം​​​ബ​​​ര്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ എം.​​എ. യൂ​​സ​​ഫ​​ലി. ദു​​​ബാ​​​യി​​​ലെ പ്ര​​​മു​​​ഖ വാ​​​ണി​​​ജ്യ മാ​​​ഗ​​​സി​​നാ​​​യ അ​​​റേ​​​ബ്യ​​​ന്‍ ബി​​​സി​​​ന​​​സാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ചോ​​​യി​​​ത്ത് റാം ​​​ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​ല്‍.​​​ടി. പ​​​ഗ​​​റാ​​​ണി​​​യാ​​​ണു ര​​​ണ്ടാ​​​മ​​​താ​​​യി പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

ദു​​​ബാ​​​യ് ഇ​​​സ്‌ലാ​​​മി​​​ക് ബാ​​​ങ്ക് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​റും അ​​​ഡ്‌​​​ന​​​ന്‍ ചി​​​ല്‍​വാ​​​നാ​​ണു മൂ​​ന്നാ​​മ​​ത്. ലു​​​ലു ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ഹോ​​​ള്‍​ഡിം​​​ഗ്‌​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദ്, സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് ബാ​​​ങ്ക് സി​​ഇ​​ഒ സു​​​നി​​​ല്‍ കൗ​​​ശ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ നാ​​​ലും അ​​​ഞ്ചും സ്ഥാ​​​ന​​​ത്താ​​​യി പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം പി​​​ടി​​​ച്ചു. ഗ​​​സാ​​​ന്‍ അ​​​ബൂ​​​ദ് ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ സു​​​രേ​​​ഷ് വൈ​​​ദ്യ​​​നാ​​​ഥ​​​ന്‍, ബു​​​ര്‍​ജി​​​ല്‍ ഹോ​​​ള്‍​ഡിം​​​ഗ്‌​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ഷം​​​സീ​​​ര്‍ വ​​​യ​​​ലി​​​ല്‍, ഇ​​​മാ​​​മി ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ശാ​​​ന്ത് ഗോ​​​യ​​​ങ്ക എ​​​ന്നി​​​വ​​​രും ആ​​​ദ്യ പ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.