ആന്ധ്രപ്രദേശിൽ 10 ജിഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കും: മുകേഷ് അംബാനി
ആന്ധ്രപ്രദേശിൽ 10 ജിഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കും: മുകേഷ് അംബാനി
Saturday, March 4, 2023 12:02 AM IST
വി​ശാ​ഖ​പ​ട്ട​ണം: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി 10 ജി​ഗാ​വാ​ട്ട് പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന സൗ​രോ​ർ​ജ പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​ന്ധ്രപ്ര​ദേ​ശി​ൽ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചു.

ദ്വി​ദി​ന ആ​ഗോ​ള നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി 2023 ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. “ഇ​ന്ന് രാ​വി​ലെ, ഞ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ തു​ട​രു​മെ​ന്നും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 10 ജി​ഗാ​വാ​ട്ട് പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന സൗ​രോ​ർ​ജ​ത്തി​ൽ ഞ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്’’ അം​ബാ​നി പ​റ​ഞ്ഞു.

ഗ്യാ​സ് പൈ​പ്പ് ലൈ​നു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന കെ​ജി ഡി6 ​ആ​സ്തി​ക​ളി​ൽ റി​ല​യ​ൻ​സ് 1.50 ല​ക്ഷം കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് കെ​ജി ഡി6 ​ബേ​സി​നി​ൽ റി​ല​യ​ൻ​സ് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന പ്ര​കൃ​തി​വാ​ത​കം രാ​ജ്യ​ത്തി​ന്‍റെ ശു​ദ്ധ​മാ​യ ഉൗ​ർ​ജ പ​രി​വ​ർ​ത്ത​ന​ത്തി​ന് കരുത്ത് പ​ക​രു​ന്നു, ഇ​ത് രാ​ജ്യ​ത്തി​ന്‍റെ വാ​ത​ക ഉ​ല്പാ​ദ​ന​ത്തി​ന്‍റെ 30 ശ​ത​മാ​ന​ത്തോ​ളം സം​ഭാ​വ​ന ചെ​യ്യും.

ഇ​തി​നു പു​റ​മെ സം​സ്ഥാ​ന​ത്ത് അ​ൾ​ട്രാ​ഹൈ സ്പീ​ഡ് 5ജി ​ടെ​ലി​ഫോ​ണി​ക് നെറ്റ്‌വർ​ക്ക് പു​റ​ത്തി​റ​ക്കു​ന്ന​തി​നാ​യി 40,000 കോ​ടി രൂ​പ​യും നി​ക്ഷേ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 40,000 കോ​ടി​യി​ല​ധി​കം രൂ​പ നി​ക്ഷേ​പി​ച്ച് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും വ​ലു​തും മി​ക​ച്ച​തു​മാ​യ ഡി​ജി​റ്റ​ൽ ​നെറ്റ്‌വർ​ക്ക് ഞ​ങ്ങ​ൾ സൃ​ഷ്ടി​ക്കും.


സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദൂ​ര കോ​ണു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ജ​ന​സം​ഖ്യ​യു​ടെ 98 ശ​ത​മാ​ന​വും ഞ​ങ്ങ​ളു​ടെ 4ജി ​നെറ്റ്‌വർ​ക്ക് ഉ​ൾ​ക്കൊ​ള്ളു​ന്നു. ജി​യോ​യു​ടെ ട്രൂ 5​ജി യു​ടെ വ്യാ​പ​നം 2023 അ​വ​സാ​ന​ത്തോ​ടെ ആ​ന്ധ്ര​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലു​ട​നീ​ളം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

5ജി ​ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​ന്‍റെ ഒ​രു പു​തി​യ ത​രം​ഗ​ത്തി​ന് തു​ട​ക്ക​മി​ടു​മെ​ന്നും വ​ലി​യ തോ​തി​ലു​ള്ള ബി​സി​ന​സ്- തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തു​പോ​ലെ, റി​ല​യ​ൻ​സ് റീ​ട്ടെ​യി​ൽ വി​ഭാ​ഗം ആ​ന്ധ്ര​പ്ര​ദേ​ശി​ലെ 6,000 ഗ്രാ​മ​ങ്ങ​ളി​ലാ​യി 1.2 ല​ക്ഷ​ത്തി​ല​ധി​കം വ്യാ​പാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ‘റി​ല​യ​ൻ​സ് റീ​ട്ടെ​യി​ൽ’ കൂ​ടു​ത​ൽ കാ​ർ​ഷി​ക​കാ​ർ​ഷി​ക അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ന്ധ്ര​പ്ര​ദേ​ശി​ൽനി​ന്ന് ഇ​ന്ത്യ​യി​ലു​ട​നീ​ളം വി​ല്പ​ന​യ്ക്ക് എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.