ടി​ക് ടോ​ക്ക് നിരോധിച്ചിട്ടും കാര്യമില്ല; ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ഫോ​ർ​ബ്സ് റി​പ്പോ​ർ​ട്ട്
ടി​ക് ടോ​ക്ക്  നിരോധിച്ചിട്ടും കാര്യമില്ല; ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ഫോ​ർ​ബ്സ് റി​പ്പോ​ർ​ട്ട്
Friday, March 24, 2023 1:07 AM IST
ന്യൂ ​ജേ​ഴ്സി: മൂ​ന്നു വ​ർ​ഷം മു​ന്പ് ഇ​ന്ത്യ നി​രോ​ധി​ച്ച് ഷോ​ർ​ട് വീ​ഡി​യോ ഷെ​യ​റിം​ഗ് ആ​പ്പാ​യ ടി​ക് ടോ​കി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​തി​ന്‍റെ ബെ​യ്ജിം​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള മാ​തൃ​ക​ന്പ​നി ബൈ​റ്റ്ഡാ​ൻ​സി​നും ഇ​പ്പോ​ഴും ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ഫോ​ർ​ബ്സ് റി​പ്പോ​ർ​ട്ട്.

ത​ങ്ങ​ളു​ടെ ടൂ​ളു​ക​ളി​ലേ​ക്ക് ല​ളി​ത​മാ​യ ആ​ക്സ​സ് ഉ​ള്ള ക​ന്പ​നി​ക​ളി​ലെ ആ​ർ​ക്കും ഇ​ന്ത്യ​യി​ലെ മു​ൻ ടി​ക് ടോ​ക്ക് ഉ​പ​യോ​ക്താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും ക​ഴി​യു​മെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഗാ​ൽ​വാ​ൻ ഏ​റ്റു​മു​ട്ട​ലി​ന് തൊ​ട്ടു​പി​ന്നാ​ലെ യാണ് 2020ൽ ചൈ​ന​യു​ടെ ആ​പ്പ് ഇ​ന്ത്യ നി​രോ​ധി​ച്ച​ത്.


റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ടി​ക് ടോ​ക്ക് ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ഇ​ന്‍റേ​ണ​ൽ സോ​ഷ്യ​ൽ മാ​പ്പിം​ഗ് ടൂ​ൾ ഉ​ണ്ട്. അ​ത് ഉ​പ​യോ​ഗി​ച്ച് ഏ​ത് ഉ​പ​യോ​ക്താ​വി​ന്‍റെ​യും ടി​ക് ടോ​ക്ക് കോ​ണ്‍ടാ​ക്റ്റു​ക​ളു​ടെ പ​ട്ടി​ക​യും അ​വ​രെ വ്യ​ക്തി​പ​ര​മാ​യി തി​രി​ച്ച​റി​യാ​വു​ന്ന വി​വ​ര​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും.

അ​വ​ർ ഇ​പ്പോ​ഴും ഇ​ന്ത്യ​ൻ ആ​ളു​ക​ളു​ടെ ടി​ക് ടോ​ക്ക് പ്രൊ​ഫൈ​ലു​ക​ൾ സൂ​ക്ഷി​ക്കു​ക​യും കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.