വെന്‍ കാര്‍ണിവല്‍ നാളെമുതല്‍
Friday, May 19, 2023 12:54 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തെ വ​​നി​​താ സം​​രം​​ഭ​​ക​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ വി​​മ​​ണ്‍ എ​​ന്‍റ​​ര്‍പ്ര​​ണ​​ര്‍ നെ​​റ്റ്‌​​വ​​ര്‍ക്കി​​ന്‍റെ (​വെ​​ന്‍) നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ദ​​ര്‍ശ​​ന വി​​പ​​ണ​​നമേ​​ള സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

വെ​​ന്‍ കാ​​ര്‍ണി​​വ​​ല്‍ എ​​ന്ന പേ​​രി​​ല്‍ ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​റ്ഹു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​രി​​പാ​​ടി നാ​​ളെ ഉ​​ച്ച​​യ്ക്ക് 12ന് ​​മ​​ന്ത്രി പി. ​​രാ​​ജീ​​വ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മേ​​യ​​ര്‍ എം. ​​അ​​നി​​ല്‍കു​​മാ​​ര്‍, ഹൈ​​ബി ഈ​​ഡ​​ന്‍ എം​​പി, സി​​യാ​​ല്‍ എം​​ഡി എ​​സ്. സു​​ഹാ​​സ്, ന​​ടി മി​​യ ജോ​​ര്‍ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ 118 സം​​രം​​ഭ​​ക​​ര്‍ മേ​​ള​​യു​​ടെ ഭാ​​ഗ​​മാ​​കു​​മെ​​ന്ന് സം​​ഘാ​​ട​​ക​​ര്‍ അ​​റി​​യി​​ച്ചു. കു​​ടും​​ബസമേതം പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ലാ​​ണു കാ​​ര്‍ണി​​വ​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. രാ​​വി​​ലെ 10 മു​​ത​​ല്‍ രാ​​ത്രി 10 വ​​രെ​​യാണു പ​​രി​​പാ​​ടി. പ്ര​​വേ​​ശന ഫീ​​സ് 100 രൂ​​പ. ഷീ​​ല കൊ​​ച്ചൗ​​സേ​​പ്പ്, ആ​​ശാ സു​​രേ​​ഷ്, ലൈ​​ല സു​​ധീ​​ഷ്, ബീ​​ന മ​​നോ​​ജ്, ദി​​വ്യ എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.