കെഎംഎ ഡിജിറ്റല്‍ സമ്മിറ്റ് 13ന്
Sunday, September 10, 2023 12:16 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) ഡിജിറ്റല്‍ സമ്മിറ്റ് 13ന് കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ചിറ്റിലപ്പള്ളി സ്ക്വയറില്‍ നടക്കും.
‘ജെന്‍ എഐ ഈസ് ബിസിനസ് ട്രാന്സ്ഫോര്മേഷന് വിത്ത് ഇന്നവേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍’ എന്ന വിഷയത്തില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന സമ്മിറ്റ് കേരള ഗവ. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ മുഖ്യാതിഥിയാകും.
ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടയില്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ വിശിഷ്ടാതിഥിയായിരിക്കും.