കറുത്ത പൊന്നിന് ഏഴഴക്
കറുത്ത പൊന്നിന് ഏഴഴക്
Monday, October 2, 2023 12:58 AM IST
വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
ഒ​​‌​‌​‌ക‌്ടോ​​​​ബ​​​​റി​​​​ന്‍റെ വ​​​​രവ​​​​റി​​​​യി​​​​ച്ചുകൊ​​​​ണ്ട് കു​​​​രു​​​​മു​​​​ള​​​​ക് വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്നു. മാ​​​​സാ​​​​രം​​​​ഭ ഡി​​​​മാ​​​​ൻഡിൽ വെ​​​​ളി​​​​ച്ചെ​​​​ണ്ണ പ്ര​​​​തീ​​​​ക്ഷ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്നു. ക​​​​ന​​​​ത്ത മ​​​​ഴ റ​​​​ബ​​​​ർ ഉ​​​​ത്പാ​​​​ദ​​​​നം സ്തം​​​​ഭി​​​​പ്പി​​​​ച്ചി​​​​ട്ടും വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ ഉ​​​​ത്​​​​പാ​​​​ദ​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. സ്വ​​​​ർ​​​​ണ വി​​​​ല താ​​​​ഴ്ന്നു.

എ​​​​ന്നും ചോ​​​​ര​​​​കു​​​​ടി​​​​ക്കു​​​​ന്ന മാ​​​​സ​​​​മാ​​​​ണ് ഒ​​​​ക്‌ടോ​​​​ബ​​​​റെന്ന് കു​​​​രു​​​​മു​​​​ള​​​​കു വി​​​​പ​​​​ണി​​​​യു​​​​ടെ ച​​​​രി​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ വ്യ​​​​ക്ത​​​​മാ​​​​കും. കു​​​​രു​​​​മു​​​​ള​​​​കി​​​​ൽ അ​​​​വ​​​​ധി വ്യാ​​​​പാ​​​​രം അ​​​​ര​​​​ നൂ​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ. അ​​​​ന്ന് നി​​​​ക്ഷേ​​​​പ​​​​ക​​​​ന്‍റെയും വി​​​​ൽ​​​​പ്പ​​​​ന​​​​ക്കാ​​​​ര​​​​ന്‍റെ​​​​യും ചോ​​​​ര​​​​കു​​​​ടി​​​​ച്ചു വീ​​​​ർ​​​​ത്ത ഒ​​​​രു​​​​ കാ​​​​ല​​​​ട്ട​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ഈ ​​​​ഉ​​​​ത്്പ​​​​ന്ന​​​​ത്തി​​​​ന്. നി​​​​ല​​​​വി​​​​ൽ അ​​​​വ​​​​ധി​​​​വ്യാ​​​​പാ​​​​ര​​​​ങ്ങ​​​​ൾ ഓ​​​​ർമ​​​​യാ​​​​യി മാ​​​​റി​​​​യെ​​​​ങ്കി​​​​ലും അ​​​​ടു​​​​ത്ത സീ​​​​സ​​​​ണി​​​​ലെ ഉത്​​​​പാ​​​​ദ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചു വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​ന ല​​​​ഭി​​​​ക്കു​​​​ന്ന മാ​​​​സ​​​​മെ​​​​ന്ന നി​​​​ല​​​​യ്ക്ക് വ​​​​ൻ ചാ​​​​ഞ്ചാ​​​​ട്ടം വി​​​​ല​​​​യി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ക്കാം.

ഓ​​​​ഗ​​​​സ്റ്റി​​​​ലെ വ​​​​ൻ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക തി​​​​രു​​​​ത്ത​​​​ലി​​​​ലു​​​​ടെ വി​​​​പ​​​​ണി സ്ഥി​​​​ര​​​​ത കൈ​​​​വ​​​​രി​​​​ച്ചശേ​​​​ഷം മു​​​​ന്നേ​​​​റാ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ്. പി​​​​ന്നി​​​​ട്ട മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കു​​​​രു​​​​മു​​​​ള​​​​കുവി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഉ​​​​ണ​​​​ർ​​​​വ് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ ഒ​​‌​‌​‌ക‌്ടോ​​​​ബ​​​​റി​​​​ൽ വി​​​​ല​​​​യി​​​​ൽ ശ്ര​​​​ദ്ധേയ​​​​മാ​​​​യ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യു​​​​ണ്ട്.

ആശ്വാസമഴയായി സെപ്റ്റംബർ

ഒ​​​​രു നൂ​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് മ​​​​ഴ ല​​​​ഭി​​​​ച്ച വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലാണ് 2023 ന് ​​​​ഇ​​​​ടം. കാ​​​​ല​​​​വ​​​​ർ​​​​ഷത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച ജൂ​​​​ണി​​​​ൽ മ​​​​ഴ​​​​യു​​​​ടെ അ​​​​ള​​​​വ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ജൂ​​​​ലൈയിൽ സാ​​​​ധാ​​​​ര​​​​ണ മ​​​​ഴ കേ​​​​ര​​​​ള​​​​ത്തി​​​​ന് ലഭിച്ചെ​​​​ങ്കി​​​​ലും എൽനി​​​​നോ പ്ര​​​​തി​​​​ഭാ​​​​സ ഫ​​​​ല​​​​മാ​​​​യി ഓ​​​​ഗ​​​​സ്റ്റി​​​​ൽ മ​​​​ഴ​​​​യു​​​​ടെ അ​​​​ള​​​​വ് 87 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞ​​​​ത് കാ​​​​ർ​​​​ഷി​​​​ക കേ​​​​ര​​​​ള​​​​ത്തെ വ​​​​റ​​​​ച​​​​ട്ടി​​​​യി​​​​ൽനി​​​​ന്നും എരിതീ​​​​യി​​​​ലി​​​​ട്ട അ​​​​നു​​​​ഭ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ശ്വാ​​​​സ മ​​​​ഴ​​​​യു​​​​മാ​​​​യി സെ​​​​പ്റ്റം​​​​ബ​​​​ർ എ​​​​ത്തി​​​​യ​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പ്ര​​​​തീ​​​​ക്ഷ പ​​​​ക​​​​രു​​​​ന്നു, അ​​​​തേസ​​​​മ​​​​യം നാ​​​​ലു മാ​​​​സം നീ​​​​ണ്ട മ​​​​ൺ​​​​സൂ​​​​ൺ കാ​​​​ല​​​​യ​​​​ള​​​​വ് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ച​​​​ക്ര​​​​വാ​​​​ത ചു​​​​ഴി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ക​​​​ന​​​​ത്ത മ​​​​ഴ ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ തു​​​​ട​​​​രാം.

ഇ​​​​തി​​​​നിടെ കു​​​​രു​​​​മു​​​​ള​​​​ക് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ൽനി​​​​ന്നും അ​​​​ല്പം വി​​​​ട്ടു നി​​​​ന്ന അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ വാ​​​​രാ​​​​വ​​​​സാ​​​​നം വി​​​​പ​​​​ണി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തിത്തുട​​​​ങ്ങി. അ​​​​വ​​​​രു​​​​ടെ വ​​​​ര​​​​വ് വി​​​​ല​​​​യി​​​​ൽ നേ​​​​രി​​​​യ ഉ​​​​ണ​​​​ർ​​​​വ് ഉ​​​​ള​​​​വാ​​​​ക്കി. വി​​​​ദേ​​​​ശ ച​​​​ര​​​​ക്ക് എ​​​​ത്തി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​രവി​​​​ല ഇ​​​​ടി​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ൾ വി​​​​ജ​​​​യി​​​​ക്കാ​​​​തെ​​​​ വ​​​​ന്ന​​​​ത് ഇ​​​​റ​​​​ക്കു​​​​മ​​​​തി ലോ​​​​ബി​​​​യു​​​​ടെ ക​​​​ണ​​​​ക്കുകൂ​​​​ട്ട​​​​ൽ തെ​​​​റ്റി​​​​ച്ചു. വി​​​​പ​​​​ണി വി​​​​ല​​​​യി​​​​ലും താ​​​​ഴ്ത്തി ച​​​​ര​​​​ക്ക് ഇ​​​​റ​​​​ക്കി മാ​​​​ർ​​​​ക്ക​​​​റ്റ് പൊ​​​​ട്ടി​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തിയ കു​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളും വി​​​​ലപ്പോ​​​​യി​​​​ല്ല. ഹൈ​​​​റേ​​​​ഞ്ചി​​​​ലെ​​​​യും മ​​​​റ്റു മേ​​​​ഖ​​​​ല​​​​കളിലെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രും സ്റ്റോ​​​​ക്കി​​​​സ്റ്റു​​​​ക​​​​ളും ച​​​​ര​​​​ക്കുനീ​​​​ക്ക​​​​ത്തി​​​​ൽനി​​​​ന്നും വി​​​​ട്ടു​​​​നി​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ൽ കു​​​​രു​​​​മു​​​​ള​​​​ക് ഗാ​​​​ർ​​​​ബി​​​​ൾ​​​​ഡ് ക്വി​​​​ന്‍റലി​​​​ന് 62,500 രൂ​​​​പ. അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ നി​​​​ര​​​​ക്ക് ട​​​​ണ്ണി​​​​ന് 7,700 ഡോ​​​​ള​​​​ർ.


മുന്നേറ്റത്തോടെ നാളികേര വിപണി

നാ​​​​ളി​​​​കേ​​​​രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളി​​​​ൽ നേ​​​​രി​​​​യ മു​​​​ന്നേ​​​​റ്റം ദൃ​​​​ശ്യ​​​​മാ​​​​യി. മാ​​​​സാ​​​​രം​​​​ഭ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട് ലോ​​​​ബി സം​​​​ഘ​​​​ടി​​​​ത​​​​രാ​​​​യി എ​​​​ണ്ണവി​​​​ല ഉ​​​​യ​​​​ർ​​​​ത്തി കേ​​​​ര​​​​ള​​​​ത്തി​​​​ൽ വി​​​​റ്റ​​​​ഴി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്. ഓ​​​​രോ ഉ​​​​ണ​​​​ർ​​​​വി​​​​ലും സ്റ്റോ​​​​ക്ക് വി​​​​റ്റു​​​​മാ​​​​റാ​​​​ൻ ന​​​​മ്മു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ക​​​​ർ നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് താ​​​​ത്കാ​​​​ലി​​​​ക ആ​​​​ശ്വാ​​​​സ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ക്കാം. കാ​​​​ങ്ക​​​​യ​​​​ത്ത് കൊ​​​​പ്ര വി​​​​ല 7,675 രൂ​​​​പ​​​​യി​​​​ൽനി​​​​ന്നും ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് 7,875ലേ​​​​ക്ക് വെ​​​​ള​​​​ളി​​​​യാ​​​​ഴ്്ച ഉ​​​​യ​​​​ർ​​​​ത്തി. എ​​​​ണ്ണവി​​​​ല 350 രൂ​​​​പ​​​​യാ​​​​ണ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. പ്ര​​​​ദേ​​​​ശി​​​​ക വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ മാ​​​​സാ​​​​രം​​​​ഭ ഡി​​​​മാൻഡ് നേ​​​​ട്ട​​​​മാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് കാ​​​​ങ്ക​​​​യ​​​​ത്തെ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ. കൊ​​​​ച്ചി​​​​യി​​​​ൽ കൊ​​​​പ്ര 100 രൂപ ഉ​​​​യ​​​​ർ​​​​ന്ന് 8,000ലും ​​​​വെ​​​​ളി​​​​ച്ചെ​​​​ണ്ണ 12,300 രൂ​​​​പ​​​​യി​​​​ലു​​​​മാ​​​​ണ്.

സ്ഥിരതയോടെ ഏലം

ഉത്പാ​​​​ദ​​​​ക​​​​രി​​​​ൽനി​​​​ന്നും ലേ​​​​ല കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഏ​​​​ല​​​​ക്ക വ​​​​ര​​​​വ് സ്റ്റെ​​​​ഡി​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്നു. ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​രും ആ​​​​ഭ്യ​​​​ന്ത​​​​ര വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളും ച​​​​ര​​​​ക്ക് സം​​​​ഭ​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്സാ​​​​ഹി​​​​ച്ചെ​​​​ങ്കി​​​​ലും നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​വ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ല. വാ​​​​രാ​​​​ന്ത്യം മി​​​​ക​​​​ച്ച​​​​യി​​​​ന​​​​ങ്ങ​​​​ൾ കി​​​​ലോ 2,290 രൂ​​​​പ​​​​യി​​​​ലും ശ​​​​രാ​​​​ശ​​​​രി ഇ​​​​ന​​​​ങ്ങ​​​​ൾ 1,748 രൂ​​​​പ​​​​യി​​​​ലു​​​​മാ​​​​ണ്.

റബർ: മഴയിൽ അകന്ന് കർഷകർ

ക​​​​ന​​​​ത്ത മ​​​​ഴ മൂ​​​​ലം റ​​​​ബ​​​​ർ വെ​​​​ട്ടി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ലി​​​​യോ​​​​രുപ​​​​ങ്ക് ക​​​​ർ​​​​ഷ​​​​ക​​​​രും തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും വി​​​​ട്ടു​​​​നി​​​​ന്നി​​​​ട്ടും ട​​​​യ​​​​ർ ലോ​​​​ബി ഷീ​​​​റ്റ് വി​​​​ല ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല. രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​യി​​​​ലെ ത​​​​ള​​​​ർ​​​​ച്ച മാ​​​​ത്ര​​​​മേ അ​​​​വ​​​​രു​​​​ടെ ക​​​​ണ്ണു​​​​ക​​​​ളി​​​​ൽപ്പെടു​​​​ന്നു​​​​ള്ളൂ.

ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​ത്പാ​​​​ദ​​​​നം സ്തം​​​​ഭി​​​​ച്ച​​​​ത് അ​​​​റി​​​​ഞ്ഞ ഭാ​​​​വം ന​​​​ടി​​​​ച്ചി​​​​ല്ല. നാ​​​​ലാം ഗ്രേ​​​​ഡ് റ​​​​ബ​​​​ർ 14,600 രൂ​​​​പ. അ​​​​ഞ്ചാം ഗ്രേ​​​​ഡ് 13,700-14,300 രൂ​​​​പ​​​​യി​​​​ലും ഒ​​​​ട്ടു​​​​പാ​​​​ൽ 9,600 രൂ​​​​പ​​​​യി​​​​ലും ലാ​​​​റ്റ​​​​ക്സ് 10,400 രൂ​​​​പ​​​​യി​​​​ലു​​​​മാ​​​​ണ് വാ​​​​രാ​​​​വ​​​​സാ​​​​നം.

ജാതിവിപണിയിൽ ചാഞ്ചാട്ടം

മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ ജാ​​​​തി​​​​ക്ക, ജാ​​​​തി​​​​പ​​​​ത്രി വി​​​​ല​​​​ക​​​​ളിൽ നേ​​​​രി​​​​യ ചാ​​​​ഞ്ചാ​​​​ട്ടം. ഗ​​​​ൾ​​​​ഫ് ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ൾ മു​​​​ൻനി​​​​ർ​​​​ത്തി ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​യി​​​​ന​​​​ങ്ങ​​​​ളിൽ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാർ താത്​​​​പ​​​​ര്യം കാ​​​​ണി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര ഡി​​​​മാ​​​​ന്‍ഡ് മു​​​​ന്നി​​​​ൽക്ക​​​​ണ്ട് ഒ​​​​രു വി​​​​ഭാ​​​​ഗം മധ്യ​​​​വ​​​​ർ​​​​ത്തി​​​​ക​​​​ൾ മി​​​​ക​​​​ച്ചയിന​​​​ങ്ങ​​​​ളി​​​​ൽ പി​​​​ടി​​​​മു​​​​റു​​​​ക്കു​​​​ന്നു​​​​ണ്ട്.

സ്വർണവില ഇടിഞ്ഞു

ആ​​​​ഭ​​​​ര​​​​ണ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ സ്വ​​​​ർ​​​​ണ വി​​​​ല പ​​​​വ​​​​ന് 43,960 രൂ​​​​പ​​​​യി​​​​ൽനി​​​​ന്നും 42,680ലേ​​​​ക്ക് ഇ​​​​ടി​​​​ഞ്ഞു. ഒ​​​​രാ​​​​ഴ്്ച​​​​യ്ക്കി​​​​ട​​​​യി​​​​ൽ പ​​​​വ​​​​ന് 1280 രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വ്. അ​​​​ന്താ​​​​രാ​‌​‌​‌​‌ഷ‌്ട്ര മാ​​​​ർ​​​​ക്ക​​​​റ്റ് വി​​​​ല ആ​​​​റു മാ​​​​സ​​​​ത്തെ താ​​​​ഴ്ന്ന നി​​​​ല​​​​വാ​​​​ര​​​​മാ​​​​യ 1844 ഡോ​​​​ള​​​​റി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.