2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും തിരികെയെത്തി: ആർബിഐ
2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും തിരികെയെത്തി: ആർബിഐ
Saturday, December 2, 2023 1:09 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ നോ​ട്ടു​ക​ളി​ൽ 97.26 ശ​ത​മാ​ന​വും ബാ​ങ്കു​ക​ളി​ൽ മ​ട​ങ്ങി​യെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക്.

എ​ന്നാ​ൽ, ഏ​താ​ണ്ട് 9,760 കോ​ടി മൂ​ല്യം വ​രു​ന്ന നോ​ട്ടു​ക​ൾ ഇ​പ്പോ​ഴും ജ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും ആ​ർ​ബി​ഐ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മേയ് 19നാ​ണ് ര​ണ്ടാ​യി​രം രൂ​പ നോ​ട്ടു​ക​ൾ വി​നി​യ​മ​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് റി​സ​ർ​വ് ബാ​ങ്ക് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

2023 മേ​യ് 19ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ 3.56 ല​ക്ഷം കോ​ടി വി​ല​മ​തി​ക്കു​ന്ന ര​ണ്ടാ​യി​രം രൂ​പ നോ​ട്ടു​ക​ളാ​ണ് രാ​ജ്യ​ത്ത് ഉ​പ​യോ​ഗ​ത്തി​ലി​രു​ന്ന​ത്. പി​ൻ​വ​ലി​ച്ചശേ​ഷം ന​വം​ബ​ർ 30നു​ള്ളി​ൽ ത​ന്നെ 97.26 ശ​ത​മാ​നം നോ​ട്ടു​ക​ളും ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.


ഇ​പ്പോ​ഴും നോ​ട്ടു​ക​ളു​ടെ നി​യ​മ​പ്രാ​ബ​ല്യം തു​ട​രു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള 19 ആ​ർ​ബി​ഐ ഓ​ഫീ​സു​ക​ളി​ൽനി​ന്നാ​യി നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കു​ക​യോ നി​ക്ഷേ​പി​ക്കു​ക​യോ ചെ​യ്യാം.

രാ​ജ്യ​ത്തെ ഏ​ത് പോ​സ്റ്റ് ഓ​ഫീ​സി​ൽ​നി​ന്നും ആ​ർ​ബി​ഐ​യി​ലേ​ക്ക് നോ​ട്ടു​ക​ൾ അ​യ​ച്ചു​കൊ​ടു​ത്ത്, ആ ​തു​ക ഇ​ന്ത്യ​യി​ലു​ള്ള ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പി​ക്കാ​നു​മെ​ന്നും ആ​ർ​ബി​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.