42 സ്‌​​ക്വ​​യ​​റി​​നെ യുഎസ് കമ്പനിയായ വേ​വ്ട്രോ​ണി​ക്സ് ഏ​​റ്റെ​​ടു​​ത്തു
42 സ്‌​​ക്വ​​യ​​റി​​നെ യുഎസ് കമ്പനിയായ വേ​വ്ട്രോ​ണി​ക്സ് ഏ​​റ്റെ​​ടു​​ത്തു
Friday, April 19, 2024 1:11 AM IST
കൊ​​ച്ചി: കൊ​​ച്ചി ഇ​​ൻ​​ഫോ​​പാ​​ർ​​ക്ക് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സോ​​ഫ്‌​​റ്റ്‌​​വേ​​ർ ക​​ൺ​​സ​​ൾ​​ട്ടിം​​ഗ് സ്ഥാ​​പ​​ന​​മാ​​യ 42 സ്‌​​ക്വ​​യ​​റി​നെ യു​​എ​​സി​​ലെ ഇ​​ന്‍റ​​ലി​​ജ​​ന്‍റ് ട്രാ​​ഫി​​ക് സൊ​​ല്യൂ​​ഷ​​ൻ​​സ് ക​​മ്പ​​നി വേ​​വ്ട്രോ​​ണി​​ക്സ് ഏ​​റ്റെ​​ടു​​ത്തു. റ​​ഡാ​​ർ ട്രാ​​ഫി​​ക് ഡി​​റ്റ​​ക്‌​ഷ​​ൻ സൊ​ല്യൂ​​ഷ​​നു​​ക​​ൾ​​ക്ക് ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ മു​​ൻ​​നി​​ര​​ക്കാ​​രാ​​ണ് വേ​​വ്ട്രോ​​ണി​​ക്സ്.

ട്രാ​​ഫി​​ക് സം​​വി​​ധാ​​ന​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​വും കാ​​ര്യ​​ക്ഷ​​മ​​വു​​മാ​​ക്കു​​ന്ന വേ​​വ്ട്രോ​​ണി​​ക്സ് ട്രാ​​ഫി​​ക് സം​​വി​​ധാ​​ന​​ങ്ങ​​ൾ അ​​മേ​​രി​​ക്ക​​ൻ സ്റ്റേ​​റ്റു​​ക​​ളി​​ലും യു​​കെ, ഫ്രാ​​ൻ​​സ്, റ​​ഷ്യ, ക​​സാ​​ക്കി​​സ്ഥാ​​ൻ, തു​​ർ​​ക്കി, ഈ​​ജി​​പ്ത്, താ​​യ്‌​​വാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.


വെ​​ബ്, മൊ​​ബൈ​​ൽ, എം​​ബ​​ഡ​​ഡ് ക​​ൺ​​ട്രോ​​ൾ സൊ​​ല്യൂ​​ഷ​​നു​​ക​​ൾ, എം​​ബ​​ഡ​​ഡ് സോ​​ഫ്‌​​റ്റ്‌​​വേ​​ർ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ​​യി​​ൽ 42 സ്‌​​ക്വ​​യ​​റി​​നു​​ള്ള സ​​ങ്കേ​​തി​​ക വൈ​​ദ​​ഗ്ധ്യ​​വും അ​​നു​​ഭ​​വ​​സ​​മ്പ​​ത്തും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് പു​​തി​​യ സം​​രം​​ഭ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യ​​മെ​​ന്ന് 42 സ്‌​​ക്വ​​യ​​ർ സ​​ഹ​​സ്ഥാ​​പ​​ക​​ൻ എ​​ൻ.​​പി. വി​​ൻ​​സെ​​ന്‍റ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.