സ്റ്റീ​ല്‍ ഡോ​ര്‍ ഗ്രാ​ഫൈ​റ്റ് റ​ഫ്രി​ജ​റേ​റ്റ​റു​ക​ളുമായി ഹ​യ​ര്‍
സ്റ്റീ​ല്‍ ഡോ​ര്‍ ഗ്രാ​ഫൈ​റ്റ് റ​ഫ്രി​ജ​റേ​റ്റ​റു​ക​ളുമായി ഹ​യ​ര്‍
Monday, June 17, 2024 12:37 AM IST
കൊ​​​ച്ചി: മാ​​​റ്റ് ഫി​​​നി​​​ഷി​​​ല്‍ രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്ത സ്റ്റീ​​​ല്‍ ഡോ​​​ര്‍ റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ളു​​​ടെ പ്രീ​​​മി​​​യം ശ്രേ​​​ണി​​​യാ​​​യ ഗ്രാ​​​ഫൈ​​​റ്റ് സീ​​​രീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി ഹ​​​യ​​​ര്‍ അ​​​പ്ല​​​യ​​​ന്‍​സ​​​സ് ഇ​​​ന്ത്യ. വി​​​വി​​​ധ സ്റ്റോ​​​റേ​​​ജ് ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ള്‍ നി​​​റ​​​വേ​​​റ്റു​​​ന്ന 205 മു​​​ത​​​ല്‍ 602 ലി​​​റ്റ​​​ര്‍ വ​​​രെ ശേ​​​ഷി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍ 24,690 രൂ​​​പ​​​യി​​​ല്‍ തു​​​ട​​​ങ്ങു​​​ന്ന വി​​​ല​​​യ്ക്ക് പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ ചാ​​​ന​​​ലു​​​ക​​​ളി​​​ലു​​​ട​​​നീ​​​ളം ല​​​ഭ്യ​​​മാ​​​ണ്.

സൈ​​​ഡ്‌ ബൈ ​​​സൈ​​​ഡ് ശ്രേ​​​ണി തു​​​ട​​​ങ്ങു​​​ന്ന​​​ത് 1,13,990 രൂ​​​പ​​​യി​​​ലാ​​​ണ്. പ​​ത്തു വ​​​ര്‍​ഷ​​​ത്തെ കം​​​പ്ര​​​സ​​​ര്‍ വാ​​​റ​​​ണ്ടി​​​യും ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ ഉ​​​ത്പ​​​ന്ന വാ​​​റ​​ണ്ടി​​യും ക​​​മ്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. കൂ​​​ടാ​​​തെ 3ഡോ​​​ര്‍ വൈ​​​ഫൈ ക​​​ണ്‍​വേ​​​ര്‍​ട്ട​​​ബി​​​ള്‍ സൈ​​​ഡ് ബൈ ​​​സൈ​​​ഡ് റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍ ശ്രേ​​​ണി​​​യി​​​ല്‍ ഹ​​​യ്‌​​​സ്മാ​​​ര്‍​ട്ട് ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​വി​​​ടെ​​നി​​​ന്നും ഫ്രീ​​​സ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തെ ഫ്രി​​​ഡ്ജി​​​ലേ​​​ക്കു മാ​​​റ്റാ​​​ന്‍ സാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.