എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉത്പാദനവും, ഭക്ഷ്യസംസ്കരണം, വിവരസാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിംഗ്, ഗവേഷണവികസനം, പുനരുപയോഗിക്കാവുന്ന ഉൗർജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക.
നിക്ഷേപക സംഗമത്തിനു മുന്നോടിയായി വ്യവസായനയത്തിലെ മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സംരംഭകരുമായി പ്രത്യേക കുടിക്കാഴ്ചകൾ നടത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.