ഐ ഫോണ്‍ സീരീസിന് ഒപ്പം ആപ്പിൾ വാച്ച് സീരീസ് 10, എയർ പോഡ് എന്നിവയും കന്പനി പുറത്തിറക്കി. പുതിയ സ്മാർട്ട് വാച്ചുകൾ പഴയതിനെ അപേക്ഷിച്ച് സ്ലിമ്മർ ഡിസൈനും വലിയ ഡിസ്പ്ലേയും ഉള്ളവയാണ്. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുള്ള പുതിയ ചിപ്സെറ്റും ഇവയുടെ സവിശേഷതയാണ്. ആപ്പിൾ വാച്ച് സീരീസ് 10 വില 399 ഡോളറിൽ (ഏകദശം 33,000 രൂപ) ആരംഭിക്കുന്നു.
ജിപിഎസ്, എൽടിഇ എന്നീ രണ്ടു വേരിയന്റുകളിൽ ലഭ്യമാണ്. എൽടിഇക്ക് 499 ഡോളറാണ് വില. ആപ്പിൾ വാച്ച് സീരീസ് 10ന് പുറമേ ആപ്പിൾ വാച്ച് അൾട്ര 799 ഡോളർ (ഏകദേശം 67,000 രൂപ) വിലയ്ക്ക് ലഭ്യമാണ്.
സെപ്റ്റംബർ 20ഓടുകൂടി ഫോണ്‍ വിപണിയിൽ ലഭ്യമായിത്തുടങ്ങും. ഐഫോണ്‍ 16 സീരീസുകളുടെ വില്പന ആരംഭിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതലാണ്. ഇന്ത്യക്കാർക്ക് ആപ്പിൾ ഇന്ത്യ വെബ്സൈറ്റിലൂടെ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാനാകും.
ആഗോള വിൽപന തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യൻ നിർമിത ഐഫോണ്‍ 16 മോഡലുകളും ലോകവിപണിയിൽ എത്തും. നാല് വർഷം മുന്‍പാണ് ആപ്പിൾ ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചത്.